Wednesday 23 December 2015

 ഞങ്ങളുടെ ക്രിസ്മസ് കേക്ക് 
ഈ  വര്ഷത്തെ ക്രിസ്മസ് ആഘോഷം
അപ്പൂപ്പനും കുട്ടികളും 

അപ്പൂപ്പൻ ,റെടി  എന്നാൽ  കേക്ക് മുറിചാലോ 

എങ്ങനെയുണ്ട് ? കൊള്ളാമോ ?
പുൽക്കൂട്  നിർമാണം ,അപ്പൂപ്പനെ ഒരുക്കൽ ,കേക്ക് മുറിക്കൽ ,ഗ്രീറ്റിങ്ങ് കാർഡ്‌ നിർമാണം ആശംസ നേരൽ എന്നീ പരിപാടികളോടെ ഈ വര്ഷത്തെ ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി .

പി .ടി .എ ധനശേഖരണം 

പി .ടി .എ യുടെ  ധനശേഖരണാർത്ഥം നടത്തുന്ന ലക്കി ഡി പ്പി ൻറെ നറുക്കെടുപ്പ് ഫെബ്രുവരി 26 നു നടക്കും


Wednesday 2 December 2015

                           നാടൻ  ഭക്ഷ്യ മേള
നാലാം ക്ലാസ്സിലെ മലയാളം  മൂന്നാം ക്ലാസ്സിലെ പരിസരപഠനം വിഷയങ്ങളിലെ പാഠ ഭാഗവുമായി ബന്ധപ്പെട്ട് പി .ടി എ ,എം .പി .ടി .ഏ  കമ്മറ്റികളുടെ സഹകരണത്തോടെ നടന ഭക്ഷ്യ മേള നടത്തി .കുട്ടികളിൽ നിന്നു ശേഖരിച്ച കൂംബ്,  കാംബ് ,ഇലകൾ ,കിഴങ്ങുകൾ എന്നിവ ഉപയോഗിച്ചു രുചികരമായ വിഭവങ്ങൾ .
കുട്ടികളുടെ വക 

ഒന്നു പരിചയപ്പെടൽ 

അമ്മമാരുടെ കൂട്ടായ്മ 

A

രുചിയോടെ 

Monday 30 November 2015

                         ജില്ലാ പ്രവൃത്തി പരിചയ മേള
ചൂടി പായ നിർമാണം മൂന്നാം സ്ഥാനം ബിജിന .കെ നാലാം ക്ലാസ്സ്‌ 

കൊത്തു പണി  മൂന്നാം സ്ഥാനം ലക്ഷ്മിപ്രിയ  രണ്ടാം ക്ലാസ്സ്‌ 

Saturday 28 November 2015

സബ് ജില്ല കായിക മേളയിൽ 50 മീറ്റ ർ  ഓട്ട മത്സരത്തിൽ മൂന്നാം സ്ഥാനം നേടി അനഘ .കെ  സ്കൂളിൻറെ അഭിമാനമായി .
                                       വിളവെടുപ്പ്
സ്കൂൾ പറമ്പിലെ ചേന വിളവെടുത്ത പ്പോൾ 

ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ
മൂന്നാം ക്ലാസിലെ കുട്ടികൾ സലാഡ് നിർമാണത്തിൽ

Friday 30 October 2015

   മികച്ച വിജയം 

ബേക്കൽ ഉപജില്ല പ്രവൃത്തി പരിചയ മേളയിൽ മൂന്നാം സ്ഥാനം നേടി ചാലിങ്കൽ വീണ്ടും തങ്ങളുടെ സാന്നിധ്യം അറിയിച്ചു .പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉല്പ്പന്ന നിർമാണത്തിൽ ഒന്നാം സ്ഥാനം നേടി സഞ്ജന സൂരജ് ,കൊത്തു പണിയിൽ ഒന്നാം സ്ഥാനം നേടി ലക്ഷ്മിപിയ ,മരപ്പണിയിൽ ഒന്നാം സ്ഥാനം നേടി രാമ്ജിത് ,കയർ ഉത്പന്നത്തിൽ രണ്ടാം സ്ഥാനം നേടി ബിജിന ,കുട നിർമാണത്തിൽ അഭിജിത്ത് ചിരട്ട ഉത്പന്നത്തിൽ അഭിനവ് മൂന്നാം സ്ഥാനം നേടി വിജയത്തിൽ പങ്കാളികളായി .

Thursday 15 October 2015

                        കൈ  കഴുകൽ  ദിനാചരണം  

ഒക്ടോബർ  15 കൈകഴുകൽ ദിനാചരണം വിപുലമായ പരിപാടികളോടെ നടത്തി .സ്കൂൾ ഹെൽത്ത്‌ പ്രോഗ്രാം കോർ ഡി നേ റ്റർ   ശ്രീമതി  രാഗിണി കുട്ടികൾക്  ആരോഗ്യ ശു ചി ത്വ  ബോധവൽക്കരണ  ക്ലാസ്സ്‌ നൽകി .തുടർന്ന്  ശ രി യാ യ  കൈ കഴുകൽ രീതി കുട്ടികൾക്ക് കാണിച്ചു കൊടുത്തു .വ്യക് തി  ശുത്വ ത്തെയും  പരിസര ശു ചി ത്വ ത്തെയും  കുറിച്ചുള്ള പോസ്റ്ററുകൾ ഗ്രൂപുകളിൽ തയ്യാറാക്കി  വിവിധ സ്ഥലങ്ങളിൽ  പ്രദർശിപ്പിച്ചു സ്കൂളും  പരിസരവും  കുട്ടികളും അധ്യാ  പകരും  രക്ഷിതാക്കളും  ചേർന്ന്  വൃത്തിയാക്കി .
ബോധവൽക്കരണ  ക്ലാസ്സ്‌ 

കൈ കഴുകൽ  

ഞങ്ങളും നോക്കട്ടെ 
പോസ്റ്റർ രചന 

ഞങ്ങളുടേത് 

ഇവിടെ പതിക്കാം 

Sunday 20 September 2015

ബേക്കൽ  സബ് ജില്ലയിലെ മികച്ച പി .ടി  എ ക്കുള്ള  അവാർഡ്‌ ജി .എൽ .പി  സ്  ചലിങ്കാലിനു
                                ബേക്കൽ  സബ്  ജില്ലയിലെ 2014 -2015 വര്ഷത്തെ മികച്ച പി .ടി എ  ക്കുള്ള അവാർഡ്‌ സ്കൂൾ  നേടി .അവാർഡ്‌ നേടിയ കമ്മിറ്റി അംഗങ്ങളെ  നിലവിലെ കമ്മറ്റിയും വികസനസമിതിയും ചേർന്ന് അഭിനന്ദിച്ചു .
ഘോഷയാത്രയിൽ നിന്നും 

 ബാൻഡ് മേളത്തിന്റെ അകമ്പടി 

അണിനിരന്ന അമ്മമാരും കുട്ടികളും

വികസന സമിതി യുടെ  പങ്കാളിത്തം 

 പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ സി കെ അരവിന്ദാക്ഷൻ ഉപഹാര സമർപ്പണം നടത്തുന്നു 

പി .ടി  എ  പ്രസിഡന്റ്‌ സി ,കെ വിജയൻറെ അദ്യക്ഷതയിൽ  നടന്ന അനുമോദന യോഗം 


          

Monday 31 August 2015

                                ഓണാഘോഷം   

ഈ വർഷത്തെ  ഓണാഘോഷ പരിപാടികൾ  21 8 .2015 നു നടന്നു .കുട്ടികളുടെ പൂക്കള മത്സരം ,ബലൂണ്‍ പൊട്ടിക്കൽ ,കസേരകളി ,തൊപ്പി മാറൽ ,എന്നീ പരിപാടികൾ  രസകരമായിരുന്നു .അമ്മമാരുടെ  തേങ്ങ ചിരകൽ  മത്സരം ,ഈർക്കി ലെടുക്കൽ  മത്സരം അച്ഛന്മാരുടെ സാരി ഉടുക്കൽ  മത്സരം എന്നിവയും സംഘടിപ്പിച്ചു .വിജയികൾക്ക്  സമ്മാനദാനവും കുട്ടികൾക്കും  രക്ഷിതാക്കൾക്കും  സദ്യയും ഉണ്ടായിരുന്നു .

പൂക്കള മത്സരത്തിൽ നിന്നും 



കുട്ടികള്ക്കുള്ള ബലൂണ്‍ പൊട്ടിക്കൽ 

പൂക്കള മത്സരത്തിൽ നിന്നും
കസേരകളി 
അമ്മമാരുടെ വിവിധ മത്സരങ്ങൾ 

Add caption




പുരുഷന്മാരുടെ  സാരി ഉടുക്കൽ
സമ്മാന വിതരണം ഓണസദ്യ 



 കുട്ടികളുടെ വിവിധ മത്സരങ്ങൾ  

Monday 17 August 2015

                             മണ്ണിനെ അറിയാൻ ,കൃഷിയെ അറിയാൻ
കർഷക ദിനത്തിൽ  മണ്ണിനെയും കൃഷിയും അറിയാൻ നാട്ടിലെ മുതിര്ന്ന കർഷകരായ  ശ്രീ രാമൻ മാസ്റ്റർ ശ്രീ കെ .എം കൃഷ്ണൻ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്താൻ സാധിച്ചു .രാമൻ മാസ്റ്റർ വീട്ടു വളപ്പിൽ നാട്ടു വളർത്തേണ്ട ഔഷധ സസ്യങ്ങളെ കുട്ടികള്ക്ക് പരിചയപ്പെടുത്തി .ശ്രീ കൃഷ്ണനുമായി വിവിധ കൃഷികളെ കുറിച്  അറിയാൻ അഭിമു ഖ  സംഭാഷണം  നടത്തി .വിവിധ്കൃ  ഷി കളെയും  ഇല ക്കരികളെയും  പരിചയപ്പെടുത്തി .സ്കൂൾ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനവും  വിത്ത് നടലും മണ്ണ് പ്രദർശനവും  നടത്തി .




Sunday 16 August 2015

                               സ്വാതന്ത്ര ദിനാഘോഷം
ഇന്ത്യയുടെ 69 അം സ്വാതന്ത്ര ദിനാഘോഷം  വിപുലമായ പരിപാടികളോടെ കൊണ്ടാടി .
 രാവിലെ ചേര്ന്ന അസ്സെംബ്ലിയിൽ ഹെഡ് മാസ്റ്റർ പതാകയുയർത്തി
  തുടർന്ന് കുട്ടികളും രക്ഷിതാക്കളും റാലി നടത്തി .നാട്ടുകാരും വികസനസമിതി അംഗങ്ങളും പൂർവ  വിദ്യാർത്ഥികളും  റാലിയിൽ പങ്കാളികളായി .വിവിധ ക്ലബുകളും സംഘങ്ങളും മധുരപലഹാരങ്ങൾ നല്കി റാലിയെ വരവേറ്റു .
 ഭാരതാംബ ,ഗാന്ധിജി ,നെഹ്‌റു  എന്നിവരുടെ വേഷങ്ങളിൽ കുട്ടികൾ  റാലിയിൽ അണിചേർന്നു .തുടർന്ന് നടന്ന ചടങ്ങിൽ പുല്ലൂര് പെരിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ,പി  ടി എ പ്രസിഡന്റ്‌ ,ശ്രീ ഹംസ പാലക്കി ,ബി  ആർ  സി കോര്ടി നേടോർ  ശശി മാസ്റ്റർ  എന്നിവര് പങ്കെടുത്തു .


കുട്ടികളുടെ ദേശ ഭക്തി ഗാനാലാപനവും  ഉയർന്ന  മാർക്ക്‌  വാങ്ങിയ കുട്ടികള്ക്കുള്ള എന്ടോവ്മെന്റ്റ് വിതരണവും ചടങ്ങിൽ വെച്ച നടന്നു .