Monday 24 November 2014

വികസന  സെമിനാർ

ഫോക്കസ്  2015 ൻറെ  ഭാ ഗമായി  സ്കൂളിന്റെ  ഭൗ തിക  സാഹചര്യം  മെച്ചപ്പെടുത്തുക  വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക  എന്നീ  ലക്ഷ്യത്തോടെ 23.11.2014 നു  വികസനസെമിനാർ  നടന്നു .രാവിലെ  10 മണിക്ക്  നടന്ന സമ്മേളനത്തിൽ പ .ടി .എ  പ്രസിഡന്റ്‌ ശ്രീ കെ .എം .കൃഷ്ണൻ സ്വാഗത൦  പറഞ്ഞു .പുല്ലൂര് പെരിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി  . കെ.അരവിന്ദാക്ഷൻ  അധ്യക്ഷത  വഹിച്ചു .എം.എൽ .എ ശ്രീ കെ.കുഞ്ഞിരാമൻ  ചടങ്ങ ഉദ്ഘാടനം  ചെയ്തു .


എസ് .എസ് .എ  ജില്ല  പ്രൊജക്റ്റ്‌ ഓഫീസർ ഡോ .എം  ബാലൻ  മാസ്റ്റർ പ്രഭാഷണം നടത്തി .എസ് എസ് എ  ജില്ല പ്രോഗ്രാം ഓഫീസർ  ശ്രീ യതീഷ് കുമാർ  റായ്  വിഷയാവതരണം  നടത്തി .ബേക്കൽ  ബി പ ഓ ശ്രീ ശിവാനന്ദൻ മാസ്റ്റർ റിപ്പോര്ട്ട് അവതരിപ്പിച്ചു .




 തുടർന്ന് സ്കൂൾ  വികസനം  സാദ്യതകൾ  പ്രശ നങ്ങൾ  എന്നിവ  രക്ഷിതാക്കളും നാട്ടുകാരുമായി ചര്ച്ച ചെയ്തു .സജീവമായ ചര്ച്ചകളാണ് ഉണ്ടായത് .എസ് .എസ്  എ ,പഞ്ചായത്ത്‌ ,നാട്ടുകാർ  എന്നിവരുടെ ഭാഗത്തുനിന്നും  ആവശ്യമായ  എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു .ഗ്രീൻ വുഡ്  പുരസ്ക്കാരം  നേടിയ  ശ്രീ .രവിവർമ്മൻ  സാറിനെ  ചടങ്ങിൽ വെച്ച ു  അനുമോദിച്ചു .
തുടർന്ന് ഭൗതിക  സാഹചര്യം മെച്ചപ്പെടുത്തുക ,അകാദമിക്‌ നിലവാരം മെച്ചപ്പെടുത്തുക ,വീടുകളിലെ പഠന സൗകര്യം മെച്ചപ്പെടുത്തുക  എന്നീ മേഖലയില്‍ ഊന്നിക്കൊണ്ട് മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് വിശദമായ ചര്‍ച്ച നടത്തുകയും പരിഹാരം തേടുകയും ചെയ്തു.ശ്രീ  മാധവൻ  പൂക്കളത്തിന്റെ  നാടൻപാട്ടുകൾ  ചർച്ചകൾക്ക്  ആവേശം  പകർന്നു .
.തുടര്‍ന്നു സമാപന സമ്മേളനത്തിന്റെ ഭാഗമായി ഗുരുവന്ദനത്തില്‍ നമ്മുടെ സ്കൂളില്‍ സേവനം അനുഷ്ഠിച്ച  ശ്രി വി. വി. കണ്ണന്‍ മാസ്റ്റര്‍ , അമ്മിണിക്കുട്ടി ടീച്ചര്‍, രാമന്‍ മാസ്റ്റര്‍, ഉണ്ണിത്താന്‍ മാസ്റ്റര്‍. എന്നിവരെ ആദരിച്ചു.
രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന യോഗം സംഘാടനമികവു കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി.

വിഷയങ്ങളിൽ  ഗ്രൂപ്പ്‌ തിരിഞ്ഞു ചര്ച്ചയും നടന്നു.

No comments:

Post a Comment