Wednesday 27 July 2016

അക്ഷരം -സ്കൂളിൽ എല്ലാമാസവും പുറത്തിറക്കുന്ന അക്ഷരം പത്രത്തിന്റെ ഉദ്‌ഘാടനം പി .ടി .എ.പ്രസിഡന്റ് നിവഹിച്ചു .
സ്കൂൾ വാർത്തകളും കുട്ടികളുടെ സൃഷ്ടികളും ഉള്ളടക്കമായുള്ള അക്ഷരത്തിന്റെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചു 

                       ആലോചനയോഗം

പി .ടി .എ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെയും മുൻ പി .ടി .എ പ്രസിഡന്റ് മാരുടെയും വിവിധ ക്ലബ് അംഗങ്ങളുടെയും യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി ഇന്ദിര പങ്കെടുത്തു .ജൂലൈ 31 നു സ്കൂളിൽ നടക്കുന്ന സ്നേഹസംഗമം ,പത്രവിതരണം എല്ലാ കുട്ടികൾക്കും ബാങ്ക് അക്കൗണ്ട് ,ഇംഗ്ലീഷ് പഠനം എന്നീ വിഷയങ്ങളിൽ ച ർച്ച നടന്നു . 

Saturday 23 July 2016

                         ചാന്ദ്രദിനാഘോഷം 

ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം ,സി .ഡി  പ്രദർശനം ,പതിപ്പ് നിർമ്മാണം സൗരയൂധം പരിചയപ്പെടൽ തുടങ്ങിയ പരിപാടികൾ നടന്നു .


 

                                പയര് വിഭവ പ്രദർശനം,സി .പി.ടി .എ

ജൂലൈ മാസത്തെ സി .പി.ടി .എ  യോഗം 20 .7 .2016 നു നടന്നു .കുട്ടികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം ഹെഡ്മിസ്ട്രെസ് ഉദ്‌ഘാടനം ചെയ്തു ,യുണിറ്റ് ടെസ്റ് ,കുടുംബസംഗമം ,അടുത്ത മാസത്തെ സ്കൂൾ പ്രവർത്തനങ്ങൾ ,ക്ലാസ് പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്തു . തുടർന്ന് പയർ വര്ഷാചരണത്തിന്റെ ഭാഗമായി അമ്മമാർ തയ്യാറാക്കി കൊണ്ടു വന്ന പയർ വിഭവങ്ങളുടെ പ്രദർശനവും വിതരണവും നടന്നു .ബി .ആർ .സി .ട്രെയ്നർ ശ്രീ ശശി മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു .


Wednesday 13 July 2016

                      സ്നേഹ സംഗമം

സ്കൂളിലെ മുഴുവൻ കുട്ടികളുടെയും രക്ഷിതാക്കളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്നേഹസംഗമം പരിപാടി 31 .7 .2016 നു നടത്തപ്പെടുന്നു . 

                          ബഷീർദിനാചരണം
ബഷീറിന്റെ രചനകൾ 
  ബഷീർ ചരമദിനത്തോടനുബന്ധിച് എഴുത്തുകാരനെ പരിചയപ്പെടൽ ,കൃതി കൾ  പരിചയപ്പെടൽ ,ബഷീർ കഥാപാത്രങ്ങളിലൂടെ ,ഭാഷ പ്രയോഗങ്ങളിലൂടെ എന്നീ  പ്രവർത്തനങ്ങൾ നടന്നു .