Monday 31 August 2015

                                ഓണാഘോഷം   

ഈ വർഷത്തെ  ഓണാഘോഷ പരിപാടികൾ  21 8 .2015 നു നടന്നു .കുട്ടികളുടെ പൂക്കള മത്സരം ,ബലൂണ്‍ പൊട്ടിക്കൽ ,കസേരകളി ,തൊപ്പി മാറൽ ,എന്നീ പരിപാടികൾ  രസകരമായിരുന്നു .അമ്മമാരുടെ  തേങ്ങ ചിരകൽ  മത്സരം ,ഈർക്കി ലെടുക്കൽ  മത്സരം അച്ഛന്മാരുടെ സാരി ഉടുക്കൽ  മത്സരം എന്നിവയും സംഘടിപ്പിച്ചു .വിജയികൾക്ക്  സമ്മാനദാനവും കുട്ടികൾക്കും  രക്ഷിതാക്കൾക്കും  സദ്യയും ഉണ്ടായിരുന്നു .

പൂക്കള മത്സരത്തിൽ നിന്നും 



കുട്ടികള്ക്കുള്ള ബലൂണ്‍ പൊട്ടിക്കൽ 

പൂക്കള മത്സരത്തിൽ നിന്നും
കസേരകളി 
അമ്മമാരുടെ വിവിധ മത്സരങ്ങൾ 

Add caption




പുരുഷന്മാരുടെ  സാരി ഉടുക്കൽ
സമ്മാന വിതരണം ഓണസദ്യ 



 കുട്ടികളുടെ വിവിധ മത്സരങ്ങൾ  

Monday 17 August 2015

                             മണ്ണിനെ അറിയാൻ ,കൃഷിയെ അറിയാൻ
കർഷക ദിനത്തിൽ  മണ്ണിനെയും കൃഷിയും അറിയാൻ നാട്ടിലെ മുതിര്ന്ന കർഷകരായ  ശ്രീ രാമൻ മാസ്റ്റർ ശ്രീ കെ .എം കൃഷ്ണൻ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്താൻ സാധിച്ചു .രാമൻ മാസ്റ്റർ വീട്ടു വളപ്പിൽ നാട്ടു വളർത്തേണ്ട ഔഷധ സസ്യങ്ങളെ കുട്ടികള്ക്ക് പരിചയപ്പെടുത്തി .ശ്രീ കൃഷ്ണനുമായി വിവിധ കൃഷികളെ കുറിച്  അറിയാൻ അഭിമു ഖ  സംഭാഷണം  നടത്തി .വിവിധ്കൃ  ഷി കളെയും  ഇല ക്കരികളെയും  പരിചയപ്പെടുത്തി .സ്കൂൾ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനവും  വിത്ത് നടലും മണ്ണ് പ്രദർശനവും  നടത്തി .




Sunday 16 August 2015

                               സ്വാതന്ത്ര ദിനാഘോഷം
ഇന്ത്യയുടെ 69 അം സ്വാതന്ത്ര ദിനാഘോഷം  വിപുലമായ പരിപാടികളോടെ കൊണ്ടാടി .
 രാവിലെ ചേര്ന്ന അസ്സെംബ്ലിയിൽ ഹെഡ് മാസ്റ്റർ പതാകയുയർത്തി
  തുടർന്ന് കുട്ടികളും രക്ഷിതാക്കളും റാലി നടത്തി .നാട്ടുകാരും വികസനസമിതി അംഗങ്ങളും പൂർവ  വിദ്യാർത്ഥികളും  റാലിയിൽ പങ്കാളികളായി .വിവിധ ക്ലബുകളും സംഘങ്ങളും മധുരപലഹാരങ്ങൾ നല്കി റാലിയെ വരവേറ്റു .
 ഭാരതാംബ ,ഗാന്ധിജി ,നെഹ്‌റു  എന്നിവരുടെ വേഷങ്ങളിൽ കുട്ടികൾ  റാലിയിൽ അണിചേർന്നു .തുടർന്ന് നടന്ന ചടങ്ങിൽ പുല്ലൂര് പെരിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ,പി  ടി എ പ്രസിഡന്റ്‌ ,ശ്രീ ഹംസ പാലക്കി ,ബി  ആർ  സി കോര്ടി നേടോർ  ശശി മാസ്റ്റർ  എന്നിവര് പങ്കെടുത്തു .


കുട്ടികളുടെ ദേശ ഭക്തി ഗാനാലാപനവും  ഉയർന്ന  മാർക്ക്‌  വാങ്ങിയ കുട്ടികള്ക്കുള്ള എന്ടോവ്മെന്റ്റ് വിതരണവും ചടങ്ങിൽ വെച്ച നടന്നു .
                                   പി .ടി .എ  ജനറൽ ബോഡി യോഗം
2015 -16 ആദ്യയന  വർഷത്തെപി ടി എ ജനറൽ ബോഡി യോഗം 12 .8.2015 നു നടന്നു .ശ്രീ ,സി .കെ വിജയൻ  പ്രസിഡന്റും ശ്രീമതി .ലത വൈസ് പ്രസിഡന്റും ആയ കമ്മറ്റി നിലവിൽ  വന്നു .ശ്രീമതി .രജിത പ്രസിഡന്റും  ശ്രീമതി തങ്കമണി വൈസ് പ്രേസിടെന്റുമായുള്ള  എം പി  ടി എ കമ്മറ്റിയും ചുമതല ഏറ്റെടുത്തു .

Wednesday 12 August 2015

ഡോ .എ .പി .ജെ  അബ്ദുല്കാലം  സ്മാരക അസ്സെംബ്ലി ഹാൾ പുല്ലൂര് -പെരിയ ഗ്രാമപഞ്ചായത് ലോകബാങ്ക് ഫണ്ട്‌ ഉപയോഗിച്ച സ്കൂളിൽ നിര്മിച്ച ഡോ .എ .പി .ജെ അബ്ദുല്കലാം  സ്മാരക അസ്സെംബ്ലി ഹാളിന്റെ ഉദ്ഘാടനം 7 .8 .2015 നു രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട എം .എൽ .എ  ശ്രീ കെ .കുഞി രാമന്റെ  ആദ്യക്ഷതയിൽ  ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി  ശ്രീ വി .എസ്  .ശിവകുമാർ നിർവഹിച്ചു .






                              രാമായണത്തെ  അറിയാൻ
രാമായണമാസത്തിൽ  രാമായണത്തെ അറിയാൻ -രാമായണ പാരായണം ,ക്വിസ്  രാമായണ കഥാവതരണം  എന്നീ പരിപാടികൾ  വിദ്യാരംഗം സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടന്നു.ശ്രീമതി അമ്മാളുവമ്മ  കുട്ടികള്ക്ക് കഥ പറഞ്ഞു നല്കി .രാമായണ പാരാ യണം  നേരിട്ട്  ശ്രവിക്കാൻ അമ്മാളുവമ്മ കുട്ടിക്ക് അവസരം നല്കി .

Thursday 6 August 2015

                                 ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട
ഓഗസ്റ്റ്‌ 6 ഹിരോഷിമാദിനം യുദ്ധത്തിന്റെ ഭീകരത കുട്ടികളിലേക്ക്  എത്തിക്കാൻ സഹായിക്കുന്നതായിരുന്നു.. സടക്കോ കൊക്ക,സമാധാമത്തിന്റെ പ്രതീകമായ വെള്ള പ്രാവു  എന്നിവ കുട്ടികൾ പറത്തി .ബാഡ്ജ് നിര്മാനവും മുദ്രാ വാക്യ  രചനയും നടന്നു .









                                        വികസനസമിതി  യോഗം
സ്കൂൾ അസ്സെംബ്ലി ഹാൾ ഉദ്ഘടനവുമായി  ബന് ധപ്പെട്ട വിഷയം ചർച്ച  ചെയ്യുന്നതിന്  വികസന സമിതിയുടെ  ഒരു യോഗം 3.8.2015 നു നടന്നു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ യോഗത്തിൽ ആദ്യക്ഷത  വഹിച്ചു .ഹെഡ് മാസ്റ്റർ സ്വാഗതവും  പി .ടി .എ  പ്രസിഡന്റ്‌ നന്ദിയും പറഞ്ഞു .7.8.2015 നു ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി യെ ക്കൊണ്ട് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചു .

                                        ആദരാഞ്ജലികൾ
ഡോ .എ .പി .ജെ  അബ്ദുൽലാ മിനു  ആദരാഞ്ജലികൾ