Thursday 22 June 2017

കുട്ടികൾ  വായനയുടെ ലോകത്തിലേക്ക് 


കുട്ടികളെ മുഴുവൻ  പുസ്തകങ്ങളുടെ കൂട്ടുകാരാക്കുക  എന്ന ലക്ഷ്യത്തോടെ 

മുഴുവൻ കുട്ടികൾക്കും ലൈബ്രറി വിതരണം  വായന ദിനത്തിൽ നടത്തി 

 വായന ദിനം ഉത്‌ഘാടനം  ജി യു  പി എസ്  തെക്കിപ്പറമ്പയിലെ  അധ്യാപകൻ  ശ്രീ  എം  ഗോപിനാഥൻ  നിർവഹിച്ചു.

 അന്നേ  ദിവസം  തന്നെ അമ്മമാർക്കുള്ള ലൈബ്രറി വിതരണവും  നടന്നു 

സ്കൂൾ ലൈബ്രറി യിലേക്ക്  ഉദ്‌ഘാടകന്റെ വകയായി   പുസ്തകം  സമ്മാനിച്ച്.



Tuesday 6 June 2017

സ്കൂളിന്  അഭിമാനമായി  രാംജിത്. ഇ. ആർ  

എൽ എസ് എസ്  സ്കോളര്ഷിപ്പിനർഹനായ  രാംജിത്. ഇ. ആർ 

Monday 5 June 2017

ജൂൺ 5  പരിസ്ഥിതി  ദിനം 


സ്കൂളിൽ പരിസ്ഥിതി  ദിനം  ഫലവൃക്ഷത്തൈകൾ  നട്ടും ഔഷധ തോട്ടമൊരുക്കിയും  സമുചിതമായി ആഘോഷിച്ചു. പെരിയ സൺ‌ഡേ സ്കൂൾ പ്രവർത്തകർ  കുഴിയൊരുക്കി ഫലവൃക്ഷ തൈകൾ നാട്ടു. പരിസ്ഥിതി  പ്രവർത്തകർ .വിവിധ ക്ലബ് പ്രവർത്തകർ , പി ടി എ  എംപിടിഎ  , അംഗങ്ങൾ  നാട്ടുകാർ  ,അധ്യാപകർ , കുട്ടികൾ  തുടങ്ങി എല്ലാവരും  ചേർന്ന് സ്കൂൾ പരിസരത്ത്  മരങ്ങൾ  നട്ടു. സ്കൂൾ മുൻ പ്രധാനാധ്യാപകൻ  ശ്രീ. രാമൻ മാസ്റ്റർ  ഔഷധ  സസ്യങ്ങളും  വിവിധ മരത്തൈകളും കൊണ്ടുവന്നു . പുല്ലൂർ പെരിയ പഞ്ചായത്തു വകയും  മരത്തൈകൾ .സ്കൂളിൽ എത്തിച്ചു.കൂടാതെ സ്കൂൾ കുട്ടികൾ നാട്ടുമാവിൻ തൈകളും പ്ലാവിൻ തൈകളും കൊണ്ടുവന്നിരുന്നു. പരിസ്ഥിതി ദിനത്തെക്കുറിച്ചും  മരങ്ങൾ നാട്ടു പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും   പ്രതിനിധികൾ കുട്ടികളോട്  സംസാരിച്ചു.













ജൂൺ 1  പ്രവേശനോത്സവം 

ജി എൽ പി എസ്‌  ചാലിങ്കാൽ സ്കൂൾ പ്രവേശനോത്സവം  ഗംഭീരമായി കൊണ്ടാടി . 
 നവാഗതരെ  വാദ്യ ഘോഷങ്ങളോടെ  പ്രവേശനോത്സവ ഗാനം പാടി   ഉത്സവാന്തരീക്ഷത്തിൽ  സ്വീകരിച്ചു. പി ടി എ , എം പി ടി എ  ,അംഗങ്ങൾ , ജനപ്രതിനിധികൾ  ,നാട്ടുകാർ  പൂർവ്വവിദ്യാർഥികൾ , വിവിധ ക്ലബ് പ്രവർത്തകർ  തുടങ്ങി നാനാതുറകളിലുള്ളവർ  സന്നിഹിതരായിരുന്നു. മൺചിരാതു കൊളുത്തി  മുതിർന്ന കുട്ടികൾ നവാഗതരെ  സ്വാഗതം ചെയ്തു.  സ്കൂൾ മുറ്റത്തു്  നവാഗതർ  അക്ഷരമരമൊരുക്കി. ചാലിങ്കാൽ വനിതാ ബാങ്ക് കുട്ടികൾക്ക്  ബാഗ് വിതരണം  ചെയ്തു. വിവിധ ക്ലബ്ബ്കളും  വ്യക്തികളും  കുട്ടികൾക്ക് പഠനോപകരണങ്ങൾ   നൽകി..പായസവിതരണവും ഉണ്ടായിരുന്നു.
 ഈവർഷം  സ്കൂളിൽ   കഴിഞ്ഞ  വർഷത്തെ അപേക്ഷിച്ചു   കുട്ടികളുടെ എണ്ണം   മെച്ചപ്പെട്ടിട്ടുണ്ട്.30  കുട്ടികളെ  ഒന്നാം ക്ലാസ്സിൽ എത്തിക്കാൻ കഴിഞ്ഞു .





2017 -18   പുതിയ  ഒരു അധ്യയന വർഷം കൂടി