Wednesday 24 June 2015

                     ഹെൽത്ത്‌ ക്ലബ്‌ ഉദ്ഘാടനവും ബോധവൽകരണ ക്ലാസും
സ്കൂൾ ഹെൽത്ത്‌ ക്ലബ്ബിന്റെ ഉദ്ഘാടനം പെരിയ പി  എച്  സി ഹെൽത്ത്‌ ഇൻസ്പെക്ടർ ശ്രീ രവീന്ദ്രൻ നിർവഹിച്ചു .തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യ  ശു ചിത്വ ബോധവൽക്കരണ ക്ലാസും നടന്നു .സ്കൂൾ പരിസരത്തെ  കൂത്താടികളെ  നശിപ്പി ക്കുന്ന  പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .
പരിസര ശു ച്ചീ കരണം

ഉദ്ഘാടന ചടങ്ങിൽ നിന്നും
ഉറവിട നശീകരണം ,ക്ലാസ്സ്‌
                               വാ യനാവാരം
ജൂണ്‍ 19 മുതൽ 25 വരെ  വായനാവാരം വിവിധ പരിപാടികളോടെ ആചരിക്കുന്നു .വാ യനാവാരതിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും  മാതൃ ലൈ ബ്രറിയുടെയും  ഉദ്ഘാടനം  യുവ എഴുത്തുകാരൻ  ശ്രീ പ്രമോദ് മാസ്റ്റർ നിർ വ ഹിച്ചു .പുസ്തക പ്രദർശ നം ,പുല്ലൂർ -പെരിയ  പഞ്ചായത്ത്‌ ലൈബ്രറി  സന്ദർശ നം ,സാഹിത്യകാരൻ മാരുടെ  കുടമാറ്റം ,വായനാ മത്സരം ,സാഹിത്യ ക്വി സ് ,വായനാ കുറിപ്പുകളുടെ അവതരണം  എന്നീ  പരിപാടികൾ വായനവാരത്തിൽ നടത്തുന്നു .
 ഉദ്ഘാടന  ചടങ്ങിൽ  ശ്രീ പ്രമോദ് മാസ്റ്റർ 


മാതൃലൈബ്രറിയുടെ  ഉദ്ഘാടനം  

പുല്ലൂര് പെരിയ പഞ്ചായത്ത്‌ ലൈബ്രറി സന്ദർശി ചപ്പോൾ 

Monday 15 June 2015

                                            സ്കൂൾ സന്ദർശിച്ചു
ഡ യ റ്റ്  ഫാ ക്കറ്റി ശ്രീ . ജനാർദനൻ  മാസ്റ്റർ ഇന്നു  സ്കൂൾ  സന്ദർശിച്ചു .സ്കൂളിലെ  കുട്ടികളുടെ  എണ്ണവും  പഠന നിലവാരവും  മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു .തീരുമാനങ്ങൾ  എടുത്തു .

Saturday 6 June 2015

പരിസ്ഥിതി  ദിനാഘോഷം
പരിസ്ഥിതി  ദിനാഘോ ഷം  വിപുലമായ  പരിപാടികളോടെ  ആചരിച്ചു .


ഔഷധ തോട്ട  നിർമാണം ,സി .ഡി പ്രദർ ശ നം ,പരിസ്ഥിതി ഗാനാലാപനം ,വാഴ തോട്ട നിർമാണം

എന്നീ  പരിപാടികൾ നടന്നു .ഗ്രാന്മ  ചലിങ്കൽ ,കുടുംബശ്രീ  അംഗങ്ങൾ എന്നിവർ സ്കൂൾ പരിസരം ഹരിതാഭ മാക്കുന്നതിനുള്ള  പ്രവർത്തനങ്ങൾക്ക്  നേതൃത്വം  നല്കി .

Wednesday 3 June 2015

പ്രവേ ശ നോത്സ വം
പുതിയഅധ്യയന വർഷത്തെ കുട്ടികളുടെ  പ്രവേ ശ നോത്സവവും മൾടി മീഡിയ  ക്ലാസ്സ്‌ റൂമിന്റെ ഉദ്ഘാടനവും  ജൂണ്‍1 നു  നാട്ടുകാരുടെയും  രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്നു .കുട്ടികളെ  സ്വീകരിച്ചുകൊണ്ടുള്ള റാലി  അക്ഷരദീപം  തെളിയിക്കൽ ,പഠനോപകരണ വിതരണം ,പായസ വിതരണം  എന്നിവ നടന്നു .പഞ്ചായത്ത്‌  പ്രസിഡന്റ്‌ ,വാർഡ്‌ മെമ്പർമാർ ,ബി .ആർ .സി  കോർ ഡി നേ റ്റർ  എന്നിവർ  പങ്കെടുത്തു .