Wednesday 28 September 2016

ക്ലാസ്  പി ടി എ  യോഗങ്ങളിലേക്ക്  പയര് വിഭവങ്ങളുമായി അമ്മമാർ 


ജി എൽ പി എസ്‌  ചാലിങ്കാൽ  ക്ലാസ് പി ടി എ   ഇൽ  ഓരോ ക്ലാസിലേയും  രക്ഷിതാക്കൾ  പയറു വർഗ  വര്ഷാചരണത്തിൻറെ  ഭാഗമായി  വിഭവങ്ങൾ കൊണ്ടുവന്ന്  സ്കൂളിലെ എല്ലാ കുട്ടികൾക്കും  വിതരണം  ചെയ്തു. ഓരോ ക്ലാസ്സിൽ നിന്നും ഒരാൾ വീതം  മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ്  വിഭവങ്ങൾ കൊണ്ടുവന്നത്‌ .



Tuesday 27 September 2016

ജി എൽ പി  എസ്  ചാലിങ്കാലിലെ  വിദ്യാർഥികൾ  നല്ല  പാഠം  പ്രവർത്തനവുമായി വീടുകളിലേക്ക് 


കുട്ടികൾ കൊതുകു നിവാരണ ബോധവത്കരണവുമായി ഗൃ ഹസന്ദർശനം  നടത്തുകയുംകൊതുകുകൾ പരത്തുന്ന രോഗവിവരങ്ങളും  പ്രതിരോധമാര്ഗങ്ങളും അടങ്ങിയ  ലഘുലേഖകൾ  വിതരണം ചെയ്യുകയും  ചെയ്തു. കോർഡിനേറ്റർ ഗീത ടീച്ചറുടെ യും മറ്റ്‌ അധ്യാപകരുടെയും നേതൃത്വത്തിൽ ആയിരുന്നു പരിപാടി.














സ്കൂൾ  അസ്സെംബ്ളി 


              സ്കൂൾ അസ്സെംബ്ലിയിൽ  പിറന്നാൾ സമ്മാനവുമായി വിദ്യാർത്ഥി 

അസ്സെംബ്ലിയിൽ തന്റെ പിറന്നാൾ  സമ്മാനമായി സ്കൂൾ ലൈബ്രറിയിലേ ക്ക്  പുസ്തകം  കൈമാറുകയാണ്‌  മൂന്നാം തരം  വിദ്യർത്ഥിയായ  ആർജ്ജവ്  .


Saturday 10 September 2016

ഓണപ്പതിപ്പും  ആശംസാകാർഡുകളുമായി   വിദ്യാർഥികൾ 










ONAM 2016

ഓണം  2016 

ഈ  വർഷത്തെ  ഓണാഘോഷം   സെപ്റ്റംബർ  9 ആം  തീയതി  കുട്ടികളുടെ  വിവിധ പരിപാടികളോടെ  ആഘോഷിച്ചു . അധ്യാപകരുടെ  നേതൃത്വത്തിലായിരുന്നു  പരിപാടികൾ .   കുട്ടികളെ  ഗ്രൂപ്പുകളായി  തിരിച്  പൂക്കളമിടാൻ  നിർദേശം  നൽകി .ഓരോ  ഗ്രൂപ്പുകാരും  അവരവർക്കു  ലഭിച്ച  സ്ഥലങ്ങളിൽ  വളരെ  ഭംഗിയായി  പൂക്കളമൊരുക്കി . 

ശേഷം  ഓരോ  ക്ലാസ്സിനും  പ്രീപ്രൈമറിക്കും  വെവ്വേറെ   മത്സരങ്ങളും ഉണ്ടായിരുന്നു . പ്രീപ്രൈമറി  കുട്ടികൾക്  കസേരകളി. ഒന്നാം  ക്ലാസ്സിന്  തൊപ്പി  കൈ മാറ്റം .രണ്ടാം ക്ലാസ്സിന്ന്  ബിസ്ക്കറ്റ്  ഈറ്റിംഗ് . മൂന്നാം  ക്ലാസിന്  മ്യൂസിക്കൽ ചെയർ . നാലാം ക്ലാസ്സിന്  നൂലിൽ  സൂചി  കോർക്കൽ  എന്നിവ യായിരുന്നു  മൽസരങ്ങൾ .
























  വിജയികൾക്ക്‌  സമ്മാനങ്ങളും  നൽകി .

പായസത്തോടു കൂടിയ  ഓണസദ്യയും  കഴിച്ചു്    കുട്ടികൾ വീട്ടിലേ യ്ക്ക്  മടങ്ങി .
INDEPENDENCE DAY  2016

സ്വാതന്ത്ര്യദിനാഘോഷം   2016

ജി  എൽ  പി  എസ് ചാലി ങ്കാ ലിലെ  ഈ  വർഷത്തെ  സ്വാതന്ത്ര്യ ദിനാഘോഷം 

വിവിധ  പരുപാടി കളോടെ  ആഘോഷിച്ചു . പി ടി എ / എം  പി  ടി എ  ഭാരവാഹികളും  മെമ്പർമാരും അധ്യാപകരും  സജീവമായി  പങ്കെടുത്തു .

സ്കൂളിലെ  എല്ലാ  കുട്ടികളും  70  എന്നെഴുതിയ  ബആഡ്‌ജും  ധരിച്ചാണ്‌ 

70 ആം  സ്വാതന്ത്ര്യ ദിനാഘോഷത്തിനെത്തിയത്‌ .

കുട്ടികൾ  ഭാരതാംബയായും  മഹാത്മജിയായും  വേഷമിട്ട റാലി  പഞ്ചായത്തു വരെ  നടന്ന് സ്‌കൂളിലെത്തി . വിവിധ ക്ലബ്ബ്കൾ  കുട്ടികൾക്ക്  മധുരം  വിതരണം ചെയ്തു .
 സ്കൂളിൽ  മാജിക്‌ഷോ . പായസവിതരണം  എന്നിവയും  ഉണ്ടായിരുന്നു