Monday 14 November 2016

സ്കൂളിന്  അഭിമാന നിമിഷം .


ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി  സ്കൂളിൽ നടന്ന  കാസറഗോഡ് ജില്ലാ  ശാസ്ത്രമേളയിൽ  വുഡ് കാർവിങ്  എൽ പി  വിഭാഗത്തിൽ  മത്സരിച്ച ലക്ഷ്മിപ്രിയ  ഒന്നാം സ്ഥാനം നേടി .

 ചന്ദനതിരി  നിർമാണത്തിൽ പങ്കെടുത്ത  അഭിനവ് ശശി ,സാമൂഹ്യ ശാസ്ത്ര മേളയിലെ  എൽ പി വിഭാഗം ചാർ ട്ടിൽ  അജയ് , സംവൃത  എന്നിവർ  എ  ഗ്രേഡും കരസ്ഥമാക്കി.

Thursday 10 November 2016

വിവിധ ധാന്യങ്ങളുടെ  വ്യത്യസ്ത വിഭവങ്ങളൊരുക്കി  വിദ്യാർത്ഥികൾ .

 പഠന പ്രവർത്തനത്തിന്റെ ഭാഗമായി  വിവിധ ധാന്യങ്ങൾ കൊണ്ടുണ്ടാക്കുന്ന  വിഭവങ്ങൾ പരിചയപ്പെടാനായി  അമ്മമാരുടെ സഹകരണത്തോടെ  ക്ലാസ്റൂമിൽ പ്രദർശിപ്പി ച്ച  വിഭവങ്ങൾ.








Wednesday 2 November 2016

സ്കൂളിന്റെ  സമഗ്ര വികസനം മുന്നിൽകണ്ട് സ്കൂൾ വികസന സെമിനാർ 
 ഒക്ടോബര്  29  ശനി യാഴ്ച   നടന്ന വികസന സെമിനാറി ൽ  കൊടകാട് നാരായണൻ മാസ്റ്റർ ,മുൻ പ്രധാന അധ്യാപകർ , തദ്ദേശീയരായ  മാറ്റ് സ്കൂളിലെ അധ്യാപകർ ,വിവിധ ക്ലബ് ഭാരവാഹികൾ  ,പൂർവ വിദ്യാർഥികൾ,,രക്ഷിതാക്കൾ ,അധ്യാപകർ തുടങ്ങി  വിവിധ മേഖലയിൽ പെട്ടവർ പങ്കെടുത്തു.
ചടങ്ങിന് നേതൃത്വം നൽകാനെത്തിയ ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ മാസ്റ്ററെ പൊന്നാട  അണിയിച്ചു സ്വീകരിച്ചു.
ചടങ്ങിൽ ഗാന്ധി കൃഷ്ണൻ നായരുടെ സ്മരണക്കായി അദ്ദേഹത്തിന്റെ മക്കൾ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്തൂപത്തിന്റെ രൂപരേഖ  പ്രശസ്ത ചിത്രകാരൻ വിനോദ് അമ്പലത്തറ  അദ്ദേഹത്തിന്റെ മക്കൾക്ക് നൽകി.












ബേക്കൽ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ സ്കൂളിന്  മികച്ച വിജയം.
ബാര ഗവ; യു  പി സ്കൂളിൽ വെച്ച് നടന്ന  ബേക്കൽ സബ്ജില്ലാ 
 സാമൂഹ്യ ശാസ്ത്രമേളയിൽ എൽ പി വിഭാഗം  ചാർ ട്ടിൽ  അജയ് .സംവൃത  എന്നിവർ ഒന്നാം സ്ഥാനം നേടി.  സാമൂഹ്യ ശാസ്ത്രമേളയിൽ സ്കൂളിന് മൂന്നാം സ്ഥാനം 

പ്രവൃത്തി പരിചയ മേളയിൽ  ലക്ഷ്മിപ്രിയ (വുഡ് കാർവിങ്) ഒന്നാം  സ്ഥാനവും  എഗ്രേഡും അഭിനവ് ശശി (ചന്ദനത്തിരി നിർമാണം )രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി
മറ്റു ഗ്രേഡുകൾ നേടിയവർ 
 അഭിരാം (കയർ മാറ്റ്) നാലാംസ്‌ഥാനം  എ ഗ്രേഡും. ,അനുശ്രീ പി  എ ഗ്രേഡ് ,
രാംജിത് (വുഡ് വർക്ക് ) ബി ,ശ്രേയ സന്തോഷ്  സി,  നീതു   സി ,ജിതിൻ  സി ,  അരുൺ  സി ,
ഗണിത ശാസ്ത്ര മേളയിൽ പ്രണവ് (ജോമെട്രിക്കൽ ചാർട് )ബി ഗ്രേഡ് 
മിഥുൻ സി വി (പ സിൽ ) ബി ഗ്രേഡ് 
ശാസ്ത്ര മേള  അനഘ പ്രഭാകരൻ ,നന്ദന (ചാ ർ ട്ട് )ബി ഗ്രേഡ് 
അർജവ സന്തോഷ് ,വിജയ് (ലഘു പരീക്ഷണം ) സി ഗ്രേഡ് 

ജില്ലാ തല ശാസ്ത്രമേളയിലേക്ക് 

ഒക്ടോബര്  27.28  തീയ്യതികളിലായി  നടന്ന ബേക്കൽ  സബ്ജില്ലാ  സ്കൂൾ ശാസ്ത്രോത്സവത്തിലെ  പ്രവൃ ത്തി പരിചയമേളയിൽ നമ്മുടെ സ്കൂളിലെ കൃഷ്ണ പ്രിയ  വുഡ്‌കാർവിങ്  വിഭാഗത്തിൽ ഒന്നാം സ്ഥാനവും ,ചന്ദനത്തിരി നിർമാണത്തിൽ  അഭിനവ് ശശി  രണ്ടാം സ്‌ഥാനവും  നേടി ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.
സാമൂഹ്യശാസ്ത്രമേളയിൽ എൽ പി  ചാർ ട്ട് വിഭാഗത്തിൽ  അജയ് , സംവൃത എന്നിവർ ഒന്നാം സ്ഥാനം നേടി  ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.