Tuesday 7 November 2017

ബേക്കൽ സബ്ജില്ലാ സ്കൂൾ കലോത്സവം 

 നവംബര് 1 മുതൽ  4  വരെ  രാവണേശ്വരം  സ്കൂളിൽ വെച്ച്  നടന്ന  സബ്ജില്ലാ സ്കൂൾ മത്സരത്തിൽ  ചാലിങ്കാലിലെ കുട്ടികൾ  44  പോയിന്റുകൾ നേടി.മികച്ച  പ്രകടനം  കാഴ്ച വെച്ചു. ശാസ്ത്രീയ സംഗീതത്തിൽ  എ ഗ്രേഡോടെ  ഒന്നാം സ്ഥാനവും  മോണോആക്ടിന്   എ ഗ്രേഡോടെ  രണ്ടാം സ്ഥാനവും  നമ്മുടെ സ്കൂളിലെ  അനഘ പ്രഭാകരൻ  കരസ്ഥമാക്കി,.കടംകഥ(സംവൃത) ,സംഘഗാനം(അനഘ ,ലക്ഷ്മിപ്രിയ ,രേവതി, ശ്രേയ  ,ശ്രേയ സന്തോഷ് , ശ്രവ്യ, ശിവാനി  ),ആംഗ്യപ്പാട്  മലയാളം(ദിയ) ,,ജലച്ചായം(പ്രണവ് )  എന്നിവയ്ക്ക്  എ ഗ്രേഡ് നേടി. 
ലളിത ഗാനം,പദ്യം (ലക്ഷ്മിപ്രിയ ),കഥപറയൽ (അഭിജിത്),പെന്സില്ഡ്രോയിങ് (അരുൺ), എന്നിവയ്ക്ക്  ബി ഗ്രേഡും  
നാടോടിനൃത്തം,ദേശഭക്തിഗാനം  എന്നിവയ്ക്ക് സി ഗ്രേഡും  നേടി 

കേരളപ്പിറവി 

കേരളപ്പിറവി ദിനം  സമുചിതമായി ആഘോഷിച്ചു  കേരളത്തെ കുറിച്ചുള്ള  പാട്ടുകളും കഥകളും  കേൾക്കാനാവസരം നൽകി, എല്ലാ ക്‌ളാസ്സുകൾക്കും പ്രത്യേകം  ക്വിസ് മത്സരം നടത്തി സമ്മാനം നൽകി.  കേരളത്തെക്കുറിച്ചുള്ള  വീഡിയോ പ്രദർശനവും  കുട്ടികൾക്കൊരനുഭവം ആയിരുന്നു.ക്‌ളാസ്സുകളിൽ കേരളം ചാർട്ടുകൾ തയ്യാറാക്കി.

പ്രീ പ്രൈമറി  ഉത്സവ്  2017 -18 

പുല്ലൂർ പെരിയ പഞ്ചായത്തു തല പ്രീപ്രൈമറി ഉത്സവ്   ഒക്ടോബര് 29  ശനിയാഴ്ച  സ്കൂളിൽ വച്ച്  വിപുലമായി കൊണ്ടാടി . 12 ഓളം  വിദ്യാലയങ്ങളിൽ നിന്നായി   200ലധികം  കുരുന്നുകൾ  പങ്കെടുത്തു, 8  ഇനങ്ങളിലായി നടന്ന  മത്സരങ്ങളിൽ  ഏറ്റവും  കൂടുതൽ പോയിന്റുകൾ  നേടുന്ന വിദ്യാലയത്തിനു  ട്രോഫി നൽകി.   ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുന്ന  ആൺകുട്ടിയെ കലാസൂര്യൻ   പട്ടം നൽകിയും പെൺകുട്ടിയെ  കലാചന്ദ്രികയായും തെരഞ്ഞെടുത്തു .മികച്ച പ്രകടനമായിരുന്നു  കുട്ടികൾ കാഴ്ച വെച്ചത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട്  മുഖ്യാതിഥി യായിരുന്നു.

സബ്ജില്ലാ  ശാസ്ത്രമേള 

ഒക്ടോബര് 19 ,20  തീയ്യതികളിലായി നടന്ന  ബേക്കൽ സബ്ജില്ലാ ശാസ്ത്രമേളയിൽ  നമ്മുടെ കുട്ടികൾ മികച്ച പ്രകടനം  കാഴ്ച വെച്ചു .
വുഡ് കാർവിങ്ങിൽ  ലക്ഷ്മിപ്രിയ സി  ഒന്നാംസ്ഥാനം നേടി ജില്ലാ മത്സരത്തിനർഹത നേടി.അംബ്രെല്ല മേക്കിങ്ങിൽ   അരുൺ കെ വി  രണ്ടാം സ്ഥാനത്തോടെ  ജില്ലാ മത്സരത്തിനര്ഹനായി.
കോക്കനട്ട് ഷെൽ  ഉൽപ്പന്നത്തിന്  മൂന്നാം സ്ഥാനവും എഗ്രേഡും  മുഹമ്മദ് അഷ്‌കർ നേടി.
വെജിറ്റൽ പ്രിന്റിങ്ങിനു  പ്രണവ്  എ ഗ്രേഡ് കരസ്ഥമാക്കി.
അഗര്ബത്തി നിർമാണത്തിന്  രേവതി,കയർ ഡോർ മറ്റിന്  അഭിരാം കെ , എംബ്രോയിഡറിക്ക്  ശിവാനി എം , ഫാബ്രിക് പൈന്റിങ്ങിനു  അഭിൻചന്ദ്‌  എന്നിവർ ബി ഗ്രേഡും കരസ്ഥമാക്കി .

സാമൂഹ്യ ശാസ്ത്രമേളയിൽ  സംവൃത ഗംഗാധരൻ ,ആദർശ്  എന്നിവർ  ചാർട്  വിഭാഗത്തിൽ  എ ഗ്രേഡോടെ  രണ്ടാം സ്ഥാനം നേടി  ജില്ലാ മത്സരത്തിനര്ഹരായി.

ശാസ്ത്ര മേള  കളക്ഷൻ  എ ഗ്രേഡ് ,ചാർട്ട്   ബി ഗ്രേഡ്,  എന്നിവ യും നേടി.