resourse page

മാർസ് ഓർബിറ്റർ മിഷൻ


മാർസ് ഓർബിറ്റർ മിഷൻ
Mars Orbiter Mission - India - ArtistsConcept.jpg
മംഗൾ‌യാൻ പര്യവേക്ഷിണി ചൊവ്വയ്ക്കുചുറ്റും കറങ്ങുന്നു. ചിത്രകാരഭാവന
ദൗത്യത്തിന്റെ തരംചൊവ്വ ഓർബിറ്റർ
ഓപ്പറേറ്റർഐ.എസ്.ആർ.ഒ
COSPAR ID2013-060A
SATCAT №39370
വെബ്സൈറ്റ്www.isro.org/mars/home.aspx
ദൗത്യദൈർഘ്യം300 ഭൗമദിനം
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
ബസ്I-1K[1]
നിർമ്മാതാവ്ISAC
വിക്ഷേപണസമയത്തെ പിണ്ഡം1,337 കി.ഗ്രാം (2,948 lb)[2]
Dry mass500 കി.ഗ്രാം (1,100 lb)[3]
Payload mass15 കി.ഗ്രാം (33 lb)[4]
അളവുകൾ1.5 ഘന മീറ്റർ (53 ft3)
ഊർജ്ജം840 watts[1]
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി5 November 2013, 09:08 UTC[5]
റോക്കറ്റ്PSLV-XL C25[6]
വിക്ഷേപണത്തറസതീഷ് ധവാൻ സ്പേസ് സെന്റർ
കരാറുകാർഐ.എസ്.ആർ.ഓ
പരിക്രമണ സവിശേഷതകൾ
Reference systemAreocentric
Periareon365.3 കി.മീ (227.0 മൈ)
Apoareon80,000 കി.മീ (50,000 മൈ)
Inclination150.0 [7]
Period76.72 hours
EpochPlanned
ചൊവ്വ orbiter
Orbital insertion24 സെപ്തംബർ 2014
2013 നവംബർ 5ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മാർസ് ഓർബിറ്റർ മിഷൻ . അനൗദ്യോഗികമായി ഇത് മംഗൾയാൻ (ഇംഗ്ലീഷ്:Mangalyaanസംസ്കൃതംमंगलयान (Mars-craft)) എന്നും അറിയപ്പെടുന്നു. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ് ഇത്.[8]കൊൽക്കത്തയിൽ വെച്ചു നടന്ന നൂറാം ഇന്ത്യൻ സയൻസ് കോൺഗ്രസ്സിലാണ് ഇതിനെക്കുറിച്ച് ആദ്യപ്രഖ്യാപനമുണ്ടായത്.[9][10][11]2014 സെപ്റ്റംബർ 24ന് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.[12] ഇതോടെ ചൊവ്വാദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ. ഈ ഉപഗ്രഹം ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്. പി.എസ്.എൽ.വി.യുടെപരിഷ്കൃത രൂപമായ പി.എസ്.എൽ.വി.-എക്സ്.എൽ ആണ് നിലവിൽ ഇതിനായി ഉപയോഗിച്ച വിക്ഷേപണ വാഹനം .[13]
ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും 2013 നവംബർ 5൹ ഉച്ചതിരിഞ്ഞു 2 മണി 38 മിനിട്ടിന് വിക്ഷേപിച്ച ഈ ഉപഗ്രഹം ആദ്യം ഭൂമിയുടെ പരിക്രമണപഥത്തിൽ എത്തുന്നു. അതിനുശേഷം ചൊവ്വയിലേക്കുള്ള ഗ്രഹാന്തര യാത്ര തുടങ്ങുന്നു. 300 ഭൗമദിനങ്ങൾ നീണ്ടു നില്ക്കുന്ന ഈ യാത്ര ഒടുവിൽ 2014 സെപ്റ്റംബറോടെ ചൊവ്വയുടെ പരിക്രമണപഥത്തിൽ എത്തുന്നു. ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് ഇതിലുണ്ടാകുക. ഇൻഫ്രാറെഡ് തരംഗങ്ങള്ളുടെ സഹായത്താൽ വിവരം ശേഖരിക്കാൻ കഴിയുന്ന ഉപകരണം, ഹൈഡ്രജൻ സാന്നിദ്ധ്യം പഠിക്കാനുള്ള ആൽഫാ ഫോട്ടോമീറ്റർ,മീഥേൻ സാന്നിദ്ധ്യം പഠിക്കാനുള്ള മീഥേൻ സെൻസർ എന്നീ ഉപകരണങ്ങൾ നിർണായക വിവരങ്ങൾ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.

ചരിത്രം]

2010ലെ ഒരു സാധ്യതാ പഠനത്തോടെയാണ്‌ മാർസ് ഓർബിറ്റർ മിഷൻ (മംഗൾയാൻ) ആരംഭിക്കുന്നത്. 2008ൽ ചന്ദ്രയാൻ.[14]വിജയമായതിനു ശേഷം 3 ആഗസ്റ്റ്‌ 2012ൽ [15] ഭാരത സർക്കാർ ചൊവ്വാ പദ്ധതിക്ക് അനുമതി നൽകി. മൊത്തം ചിലവായ INR 454 കോടി (US$ 94 ദശലക്ഷം) [9][16]യിൽ INR 125 കോടി (US$ 26 ദശലക്ഷം)[17] ആദ്യ പഠനങ്ങൾക്ക് വേണ്ടിയും INR 153 കോടി (US$ 32 ദശലക്ഷം) ഉപഗ്രഹത്തിനും ആയി നിജപെടുത്തി. ആദ്യം ഒക്ടോബർ 28-നാണ് വിക്ഷേപണം തീരുമാനിച്ചിരുന്നത്. പക്ഷെ അന്നേ ദിവസം ബഹിരാകാശപേടകത്തിന്റെ ഗതി വീക്ഷിക്കാൻ നിയോഗിക്കപെട്ട കപ്പലുകൾക്കുപസഫിക് മഹാസമുദ്രത്തിലെ മോശം കാലാവസ്ഥ കാരണം യഥാസ്ഥാനത്തു നിലയുറപ്പിക്കാൻ സാധിക്കാഞ്ഞതു കൊണ്ടു നവംബർ 5-ലേക്ക് മാറ്റി വച്ചു.
ഉപഗ്രഹം വഹിക്കേണ്ട വാഹനത്തിന്റെ (PSLV) സംയോജനം 5 ആഗസ്റ്റ്‌ 2013-നു [18] തുടങ്ങി. ബാംഗ്ലൂരിലെ ഉപഗ്രഹ കേന്ദ്രത്തിൽ സംയോജനം പൂർത്തിയാക്കി 2 ഒക്റ്റോബർ 2013-നു [18] വിക്ഷേപണ കേന്ദ്രമായ ശ്രീഹരികോട്ടയിലേയ്ക്കു അയച്ചു. ഉപഗ്രഹ നിർമാണം വളരെ പെട്ടെന്ന് പതിനഞ്ചു മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. അമേരിക്കൻ ഐക്യനാടുകളിൽ സർക്കാർ പ്രതിസന്ധി ഉണ്ടായിട്ടും 5 ഒക്ടോബർ 2013-നു [19] മിഷന് തങ്ങൾ വാഗ്ദാനം ചെയ്ത ആശയ വിനിമയ ഗതാഗത സഹായം തരാം എന്ന് നാസ ഉറപ്പു നല്കി.

പ്രത്യേകതകൾ

ചരിത്രത്തിൽ ISRO-യുടെ ചൊവ്വാ ദൗത്യത്തിന് വളരെ പ്രത്യേകതകൾ ഉണ്ട്. അവയിൽ ചിലത് താഴെ കൊടുക്കുന്നവയാണ്. [20]
  • ഒന്നാമത്തെ തവണതന്നെ വിജയിക്കുന്ന ആദ്യത്തെ ചൊവ്വാ ദൗത്യം.
  • യു.എസ്.എ, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവയ്ക്കു ശേഷം നാലാമത് വിജയകരമായി പൂർത്തിയായ ചൊവ്വാ ദൗത്യം.
  • വിജയകരമായി പൂർത്തിയായ ആദ്യ ഏഷ്യൻ ചൊവ്വാ ദൗത്യം.
  • ഏറ്റവും കുറഞ്ഞ ചിലവിൽ ചൊവ്വായിലെത്തുന്ന ദൗത്യം.
  • ഏറ്റവും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയ ചൊവ്വാദൗത്യം.

ലക്ഷ്യങ്ങൾ

Mars Orbiter Mission ISRO Raumschiff.svg
ചൊവ്വാപര്യവേഷണത്തിനുള്ള ഈ പ്രഥമ ഇന്ത്യൻദൗത്യത്തിന്റെ പ്രധാന ലക്ഷ്യം ഗ്രഹാന്തരദൗത്യങ്ങൾക്കാവശ്യമായ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കൽ, ആസൂത്രണം, നിർവ്വഹണം മുതലായവയാണ്. ഈ പദ്ധതിയിലെ പ്രമുഖ ചുമതലകൾ ഇവയാണ്:
  • ഭൗമകേന്ദ്രീകൃതപരിക്രമണപഥത്തിൽ നിന്നും സൗരകേന്ദ്രീകൃതപരിക്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ എത്തിക്കുക, പിന്നീട് ചൊവ്വയ്ക്കു ചുറ്റുമുള്ള പരിക്രമണപഥത്തിലെത്തിക്കുക, അതിനാവശ്യമായ പരിക്രമണപഥചലനങ്ങൾ ചിട്ടപ്പെടുത്തുക.
  • പരിക്രമണപഥത്തിനും ഉയരത്തിനും മറ്റും ആവശ്യമായ ഗണനങ്ങൾക്കും വിശകലനങ്ങൾക്കും ആവശ്യമുള്ള മോഡലുകളുംഅൽഗോരിതങ്ങളും വികസിപ്പിക്കുക
  • എല്ലാ ഘട്ടങ്ങളിലെയും ദിശാനിയന്ത്രണം സാധ്യമാക്കുക
  • ദൗത്യത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉപഗ്രഹത്തിന്റെ ഊർജ്ജ, ആശയവിനിമയ, താപ, ഭാരവാഹക പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുക
  • അപായകരമായതും അപ്രതീക്ഷിതമായ തകരാറുകൾ മുതലായവയെ മറികടക്കാൻ, സ്വയംനിയന്ത്രണ സംവിധാനങ്ങൾ വികസിപ്പിച്ച് ഏകോപിപ്പിക്കുക

ഉപകരണങ്ങൾ[തിരുത്തുക]

  • ലിമാൻ ആൽഫാ ഫോട്ടോമീറ്റർ(LAP)
  • മാർസ് കളർ കാമറ(MCC),
  • മീഥേൻ സെൻസർ ഫോർ മാർസ്(MSM)
  • മാർസ് എക്സോസ്‌ഫെറിക് ന്യൂട്രൽ കമ്പോസിഷൻ അനലൈസർ(MENCA)
  • തെർമൽ ഇൻഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്റർ(TIS)
എന്നിവയാണ് പ്രധാന ഉപകരണങ്ങൾ.[21]
ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഉയർന്ന തലങ്ങളിലുള്ള ഹൈഡ്രജന്റെയും ഡ്യൂട്ടീരിയത്തിന്റെയും അളവ് കണക്കാക്കുക എന്നതാണ് ലിമാൻ ആൽഫാഫോടോമീറ്ററിന്റെ ദൗത്യം. ഇതിലൂടെ ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകും. ചൊവ്വയുടെ ഉപരിതലത്തിന്റെ പ്രത്യേകതകളെയും രാസഘടനെയെയും കുറിച്ച് പഠിക്കുക, കാലാവസ്ഥ നിരീക്ഷിക്കുക, ചൊവ്വയുടെ ഉപഗ്രഹങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുക, മറ്റു ഉപകരണങ്ങൾക്കു വേണ്ട അടിസ്ഥാനവിവരങ്ങൾ നൽകുക എന്നീ ജോലികളാണ് മാർസ് കളർ കാമറക്കു ചെയ്യാനുള്ളത്. ചൊവ്വയിലെ മീഥേയിനിന്റെ അളവു കണക്കാക്കുകയും അതിന്റെ പ്രഭവകേന്ദ്രങ്ങളുടെ മാപ്പ് തയ്യാറാക്കുന്നതിനും വേണ്ടിയുള്ളതാണ് മീഥേൻ സെൻസർ. ഇതുലൂടെ ചൊവ്വയിൽ സൂക്ഷ്മജീവികൾ ഉണ്ടായിരുന്നോ എന്നു കണ്ടെത്താനാകും. ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഉയർന്ന പാളിയായ എക്സോസ്‌ഫിയറിനെ പഠിക്കുന്നതിനുള്ള ഉപകരണമാണ് മാർസ് എക്സോസ്‌ഫെറിക് ന്യൂട്രൽ കമ്പോസിഷൻ അനലൈസർ. ചൊവ്വയുടെ ഉപരിതലത്തിൽ നിന്നും 372കി.മീറ്റർ ഉയരം മുതലുള്ള അന്തരീക്ഷത്തെയാണ് ഈ ഉപകരണം നിരീക്ഷിക്കുന്നത്. ഉയരവ്യത്യാസത്തിനനുസരിച്ച് കാണപ്പെടുന്ന മാറ്റങ്ങൾ, രാപ്പകലുകൾ, ഋതുഭേദങ്ങൾ എന്നിവക്കനുസരിച്ച് അന്തരീക്ഷത്തിലുണ്ടാവുന്ന വ്യതിയാനങ്ങൾ എന്നിവ ഇതിലൂടെ കണ്ടെത്താനാവും. ചൊവ്വയിലെ താപവികിരണം അളക്കുക, ഉപരിതലത്തിലെ ധാതുക്കളുടെ ഘടനയും വ്യാപനവും മനസിലാക്കുക എന്നീ ലക്ഷ്യങ്ങളാണ് തെമൽ ഇൻഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്ററിനുള്ളത്.[21]

ഘട്ടങ്ങൾ[തിരുത്തുക]

മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു മംഗൾയാന്റെ യാത്ര.
ചൊവ്വാപരിക്രമണദൗത്യത്തിന്റെ സഞ്ചാരപാത

ഭൗമകേന്ദ്രീകൃതപരിക്രമണഘട്ടം[തിരുത്തുക]

PSLV C25 (Polar Satelite Launching Vehicle - C25) ആണ് ഉപഗ്രഹത്തെ നാല്പത്തിനാല് മിനിറ്റ് കൊണ്ട് ഒരു താൽക്കാലികപരിക്രമണപഥത്തിൽ എത്തിക്കുന്നത്. ഈ പഥത്തിന്റെ ഭൂമിയിൽ നിന്നും കുറഞ്ഞ ദൂരം (Perigee) 252 കി.മീ.യും കൂടിയ ദൂരം (Apogee) 28,825 കി.മീ.യും ആണ്. ഭൂമിയുടെ ആകർഷണവലയത്തിന്റെ പരിധിയിലുള്ള ഈ ഘട്ടത്തിൽ മുഴുവൻ സമയവും ഉപഗ്രഹം ഭൂമിക്കുചുറ്റും കറങ്ങും. 918347 കിലോമീറ്റർ ദൂരത്തിൽ ഉപഗ്രഹം നമ്മുടെ ഭൂമിയുടെ ആകർഷണവലയത്തിനു പുറത്തു കടക്കും. ഈ ദൂരത്തിനു് ഭൂമിയുടെ ഗുരുത്വപ്രഭാവപരിധി (Earth's sphere of influence) (SOI) എന്നു പറയുന്നു. എന്നാൽ ഈ അകലത്തേക്കു് ഒരൊറ്റ കറക്കം കൊണ്ടു് ഉപഗ്രഹത്തെ എത്തിക്കാൻ സാധിക്കില്ല. അതുകൊണ്ട് ഇതിനെ ക്രമമായി ആറു ഘട്ടങ്ങളായിട്ടാണ് (ഓർബിറ്റൽ റെയിസിംഗ്) എത്തിക്കുന്നത്. ഇവിടെനിന്നും കുറഞ്ഞ ഇന്ധനം ഉപയോഗിച്ചുകൊണ്ട് ചൊവ്വയുടെ ഗുരുത്വപരിധിയിലുള്ള ഒരു ദീർഘവൃത്താകാരപരിക്രമണപഥത്തിൽ എത്തിച്ചേരുക എന്നതാണ് വിക്ഷേപണത്തിന്റെ ആത്യന്തികലക്ഷ്യം. ഇതിനായി ISRO ഹോമാൻ ട്രാൻസ്ഫർ ഓർബിറ്റ് എന്ന മാർഗ്ഗം ആണ് കൈക്കൊള്ളുന്നത്.

സൗരകേന്ദ്രീകൃതപരിക്രമണഘട്ടം]

ഭൂമിയുടെ പരിക്രമണപഥത്തിന് സ്‌പർശരേഖീയമായി (tangential) ഉപഗ്രഹം ഭൂമിയുടെ ആകർഷണവലയത്തിൽനിന്ന് പുറത്തുകടന്നു് ഹൈപ്പർബോളിക് പാതയിലൂടെ സഞ്ചരിച്ചു ഇതേ രീതിയിൽ ചൊവ്വയുടെ പരിക്രമണപഥത്തിൽ പ്രവേശിക്കും. ഈ സഞ്ചാരത്തിനു് മുന്നൂറു ദിവസം ആണ് കണക്കാക്കിയിരിക്കുന്നത്. ചൊവ്വയുടെ ആകർഷണവലയത്തിൽ പ്രവേശിക്കുന്ന സമയത്ത് ഭൂമിയും ചൊവ്വയും സൂര്യനും തമ്മിൽ ഉള്ള കോണളവ്(Angle) 44 ഡിഗ്രി ആയിരിക്കും. ഈ അവസ്ഥയിൽ ആണ് ഏറ്റവും കുറവ് ദൂരത്തിൽ ഉപഗ്രഹത്തിനു ചൊവ്വയിൽ എത്തിച്ചേരാൻ സാധിക്കുക. 780 ദിവസത്തിൽ ഒരിക്കൽ മാത്രമാണു് ഈ അതിസാമീപ്യാവസ്ഥ സംഭവിക്കുന്നതു്. 2013 നവംബറിൽ സാദ്ധ്യമായിരുന്നില്ലെങ്കിൽ ഇത്തരമൊരു അവസരം പിന്നീട് ലഭിയ്ക്കുക 2016 ജനുവരിയിലും അതുകഴിഞ്ഞ് 2018 മേയിലും മാത്രമാണ്.
ചൊവ്വയുടെ ഗുരുത്വാകർഷണപ്രഭാവമുള്ള ദൂരം (Zone of gravitational influence) ഏകദേശം 573473 കി.മീ.ആണ്. ചൊവ്വയുടെ ഏറ്റവും അടുത്ത് നില്ക്കുന്ന ദൂരത്തിൽ ഉപഗ്രഹം എത്തിയാൽ ഒരു ലഘുവായ തള്ളലിലൂടെ ചൊവ്വയുടെ ചുറ്റുമായി കറങ്ങാവുന്ന ഒരു സ്ഥിരപരിക്രമണപഥത്തിലേക്കു് ഉപഗ്രഹത്തെ എത്തിക്കാനാവും. ഈ പഥത്തിനു് ചൊവ്വയിൽ നിന്നുള്ള ഏറ്റവും കൂടുതൽ ദൂരം (അപഭൂ) (Apo-Apsis) 80000 കി.മീ.യും ഏറ്റവും കുറഞ്ഞ ദൂരം (ഉപഭൂ)(Peri-Apsis) 365.3 കി.മീ.യും ആണ്. ഉപഗ്രഹം ചൊവ്വയെ ഒരു തവണ പൂർണ്ണമായി ചുറ്റാൻ എടുക്കുന്ന സമയം 76.72 മണിക്കൂർ ആയിരിക്കും.

മിഷൻ രൂപരേഖ

രണ്ടു വത്യസ്ത വേഗതയിൽ സൂര്യനെ ചുറ്റുന്നതിനാൽ ഭൂമിയുടെയും ചൊവ്വയുടെയും ഇടയിലെ അകലം 5 മുതൽ 40 കോടി കി.മീ. വരെ വത്യാസപ്പെടുന്നുണ്ട്. ചൊവ്വ ഏറ്റവും അടുത്താകുമ്പോഴും 5 കോടി കി.മീ ദൂരം സഞ്ചരിക്കാൻ ആവശ്യമായ ഇന്ധനം പേടകത്തിൽ കരുതേണ്ടി വരും എന്നതാണ് ഗ്രഹാന്തര യാത്രയുടെ ഒരു പ്രധാന വെല്ലുവിളി. ഇതിനെ മറികടക്കാൻ മംഗൾ‌യാനിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണ് ഹോഹ്മാൻ ട്രാൻസ്ഫർ ഓർബിറ്റ്. ജർമ്മൻ ശാസ്ത്രജ്ഞൻ വാൾട്ടർ ഹോഹ്മാൻ 1925-ലെ ഗോളാന്തര യാത്ര എന്ന പുസ്തകത്തിലൂടെ പ്രതിപാദിച്ചിരുന്ന ചാഞ്ചാട്ടയാത്രാ പദ്ധതിയാണിത്. ഇതനുസരിച്ച് ഭൂമിയിൽ നിന്നകന്നു പോകുന്തോറും ഉണ്ടാകുന്ന ഗുരുത്വാകർഷണക്കുറവിനെ ഉപയോഗപ്പെടുത്തി ഘട്ടം ഘട്ടമായി പരിക്രമണപഥം ഉയർത്തി ഗ്രഹത്തിന്റെ ആകർഷണവലയം ഭേദിച്ച് ഗ്രഹാന്തര യാത്ര ചെയ്യാനാകും. അതുകൊണ്ട് തുടർച്ചയായി യന്ത്രം പ്രവർത്തിപ്പിക്കാതെ താരതമ്യേന കുറച്ചു ഊർജ്ജം ഉപയോഗിച്ച് യാത്ര ചെയ്യാം. [22]
പരിക്രമണപഥം ഉയർത്തുന്ന ഘട്ടങ്ങൾ
ഘട്ടംതിയ്യതിജ്വലന സമയംഅപഭൂ(കി.മി)
ഭൗമകേന്ദ്രീകൃതപരിക്രമണഘട്ടം5 നവംബർ
തുടക്കം
15മി 35സെ
അഞ്ചു ഘട്ടങ്ങൾ ആയി[23]
23,903 km
6 നവംബർ416 സെക്കന്റ്‌28,825
7 നവംബർ570.6 സെക്കന്റ്‌40,186
8 നവംബർ707 സെക്കന്റ്‌71,636
10 നവംബർഅപൂർണം78,276
12 നവംബർ
അനുബന്ധം
303.8 സെക്കന്റ്‌1,18,642[24]
16 നവംബർ243.5 സെക്കന്റ്‌1,92,874[24]
സൗരകേന്ദ്രീകൃതപരിക്രമണഘട്ടം1 ഡിസംബർ1328.89 സെക്കന്റ്‌[24]ചൊവ്വയിലെക്കുള്ള യാത്രയിൽ, ഈ ഘട്ടത്തിൽ 4 തവണ സഞ്ചാരപഥത്തിരുത്തൽ നടത്തും. ഡിസംബർ 11, ഏപ്രിൽ, ആഗസ്റ്റ്‌, സെപ്റ്റംബർ എന്നീ സമയങ്ങളിൽ ആയി നാല് തവണ ആണ് ഇത് നടത്തുക
11 ഡിസംബർ40.5 സെക്കന്റ്‌[24]ആദ്യ പരിക്രമണപഥതിരുത്തൽ പൂർത്തിയായി. സൂര്യനാപേക്ഷികമായി ഉപഗ്രഹം 32 കിലോമീറ്റർ/സെക്കന്റ് എന്ന വേഗതയിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്.

ഊർജമാധ്യമം

ഭൂമിയിൽ ലഭിക്കുന്ന സൗരോർജ്ജത്തിന്റെ ഏകദേശം നാല്പത്തിരണ്ടു ശതമാനം മാത്രമേ ചൊവ്വയിൽ ലഭിക്കുകയുള്ളൂ. 1.8 * 1.4മീറ്റർ വിസ്തീർണ്ണമുള്ള മൂന്നു സൗരപാനലുകൾ ആണ് ഊർജ്ജാവശ്യങ്ങൾക്കായി മംഗൾ‌യാൻ പര്യവേക്ഷിണിയിൽ ഘടിപ്പിച്ചിട്ടുള്ളതു്. ഇവ ഉപയോഗിച്ച് പരമാവധി 840 വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാം. ഈ ഊർജ്ജം ശേഖരിക്കാനായി 36Ah ലിത്തിയം - അയോൺ ബാറ്ററിയും സജ്ജമാക്കിയിട്ടുണ്ടു്.

നാൾവഴി

നിലവിൽ മംഗൾ‌യാൻ സൗരകേന്ദ്രീകൃതപരിക്രമണഘട്ടത്തിലാണ്. ഡിസംബർ 01 ഞായറാഴ്ച പുലർച്ചെ 12.49 ന് ആരംഭിച്ച ഭൂമിയുടെ ആകർഷണത്തിൽനിന്നു സൗരഭ്രമണപഥത്തിൽ എത്തുക എന്ന ദൗത്യം വിജയകരമായി പൂർത്തിയായതായി ഐ.എസ്.ആർ.ഒ. അറിയിച്ചു. ഇപ്പോൾ മംഗൾയാൻ ചുറ്റുന്നത് സൂര്യനെയാണ്. പകുതി വലയം ആകാൻ 300 ദിവസത്തോളമെടുക്കും. 2014 സപ്തംബർ 24 ന് മംഗൾയാൻ ചൊവ്വയ്ക്കടുത്തെത്തും.[25]. Dec 4, 2013 ഇന്ത്യൻ സമയം 1:14ന് ഭൂമിയുടെ ആകർഷണ പരിധിയിൽ നിന്നും പുറത്തു കടന്നു . ഉപഗ്രഹം ഇപ്പോൾ 9.25ലക്ഷം കി.മി അകലെ സഞ്ചരിക്കുന്നു.

2014, ജൂൺ 11]

മംഗൾയാന്റെ സഞ്ചാരപഥത്തിലെ ക്രമീകരണം ഐ.എസ്.ആർ.ഒ. വിജയകരമായി നടപ്പാക്കി. പേടകത്തിലെ നാല് ചെറുറോക്കറ്റുകൾ 16 സെക്കൻഡ് ജ്വലിപ്പിച്ചാണ് നിശ്ചിത സഞ്ചാരപഥത്തിലേക്ക് മാറ്റിയത്. ആകെ 680 ദശലക്ഷം കിലോമീറ്റർ സഞ്ചരിക്കേണ്ട പേടകം ഭൂമിയിൽനിന്ന് 460 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ചുകഴിഞ്ഞു. നിലവിൽ മംഗൾയാൻ ഒരു മണിക്കൂറിൽ 1,00,800 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. [26]

2014, ജൂലൈ 28

ചൊവ്വാ ദൗത്യപേടകം മംഗൾയാൻ 555 മില്യൺ കി. മീറ്റർ പിന്നിട്ടു. സപ്തംബർ 24-ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ പേടകം എത്തിച്ചേരുമെന്നാണ് വിലയിരുത്തൽ. യാത്രയുടെ തൊണ്ണൂറ് ശതമാനം പിന്നിട്ടതായി ഐ.എസ്.ആർ.ഒ. ചെയർമാൻ കെ. രാധാകൃഷ്ണൻ പറഞ്ഞു. [27]

2014, സെപ്റ്റംബർ 22]

ചൊവ്വാ ദൗത്യപേടകം മംഗൾയാൻ ഇന്ത്യൻ സമയം രാവിലെ 9 മണിയോടെ ചൊവ്വയുടെ ഗുരുത്വപ്രഭാവപരിധിയിൽ കടന്നു.[28]യാത്ര പുറപ്പെട്ട് ഭൂമി വിട്ടതിനു ശേഷം പത്തു മാസത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായി ചൊവ്വാപേടകത്തിന്റെ ലാം എന്ന യന്ത്രം വീണ്ടും പ്രവർത്തിപ്പിച്ച് പരീക്ഷിച്ചു. ഈ യന്ത്രം 4 സെക്കൻഡ് നേരത്തേക്ക് പ്രവർത്തിപ്പിക്കുകയും അടുത്ത ദിവസത്തെ ചൊവ്വാ ഭ്രമണപഥ പ്രവേശനത്തിന് സജ്ജമാക്കുകയും ചെയ്തു. ഇന്ത്യൻ സമയം ഉച്ചക്ക് 2:50-നാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വന്നത്.[20]

2014 സെപ്റ്റംബർ 23]

ദൗത്യ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലേയ്ക്കു എത്തിയ്ക്കുന്നതിനുള്ള എഞ്ചിൻ ഇന്ത്യൻ സമയം രാവിലെ 9:47: 32 നു പ്രവർത്തിപ്പിയ്ക്കപ്പെട്ടു.[29] ഇതുവരെ 442 ദശലക്ഷം മൈലുകൾ( 712 ദശലക്ഷം കിലോമീറ്റർ ) പേടകം പിന്നിടുകയുണ്ടായി. [30]

2014 സെപ്റ്റംബർ 24]

ദൗത്യ പേടകത്തിലെ 440 ന്യൂട്ടൻ ശക്തിയുള്ള എഞ്ചിനായ ലാം (Liquid Apogee Motor (LAM) ഇന്ത്യൻ സമയം രാവിലെ 7:17 നു ജ്വലിപ്പിയ്ക്കുകയുണ്ടായി. ഈ ജ്വലനം 7 :41 വരെ നീണ്ടു നിന്നു. ഇതോടെ പേടകത്തിന്റെ പ്രവേഗം സെക്കന്റിൽ 5 കി.മീറ്റർ എന്നതിൽ നിന്നും ഇത് 4 .3 കി.മീ/സെക്കൻഡായി കുറഞ്ഞു. ഏതാനു മിനിട്ടുകൾ നീണ്ട ഗ്രഹണത്തിനു ശേഷം ചൊവ്വയുടെ ഭ്രമണപഥത്തിൽ ദൗത്യപേടകം എത്തിചേർന്നതായി ഔദ്യോഗികമായി പ്രഖ്യാപിയ്ക്കപ്പെട്ടു.[31][32]

2014 സെപ്റ്റംബർ 25

'മംഗൾയാൻ' പകർത്തിയ ആദ്യ ദൃശ്യമായ , ചൊവ്വാപ്രതലത്തിന്റെ ചിത്രം ഐ.എസ്.ആർ.ഒ. പുറത്തുവിട്ടു. 7300 കിലോമീറ്റർ ഉയരെ നിന്നുള്ള ദൃശ്യമായിരുന്നു ഇത്.
WAR

യുദ്ധം

രണ്ടോ അതിലധികമോ പ്രദേശങ്ങളോ വിഭാഗങ്ങളോ ചേരി തിരിഞ്ഞ് ആയുധങ്ങളോടു കൂടിയും സേനയെഉപയോഗിച്ചും നടത്തുന്ന പോരാട്ടമാണ് യുദ്ധം. കീഴടക്കുക ഉദ്ദേശ്യം അടിച്ചേൽപ്പിക്കുക അവകാശം പിടിച്ചു വങ്ങുക എന്നിവയാകാം യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങൾ രാഷ്ട്രീയംവ്യവസായംമതംവംശീയതഎന്നിവയിൽ അടിസ്ഥാനപ്പെട്ടിരിക്കാം, യുദ്ധത്തിന്റെ കാരണമായും ഇവയെ കണക്കാക്കുന്നു. രാഷ്ട്രവൽക്കരണം, സേനാസന്നാഹം എന്നിവ നൂതനയുഗത്തിൽ യുദ്ധത്തിനു വഴിതെളിച്ചു. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അതിരുതർക്കം യുദ്ധത്തിനു കാരണമാകാം. യുദ്ധത്താൽ നാശനഷ്ടങ്ങൾ വളരെ വലിയ അളവിൽ സംഭവിക്കുന്നു. പുരാണിക കാലങ്ങളിൽ ഒരു യുദ്ധത്തിൽ സാധാരണ തുടർച്ചയായ ഒരൊറ്റ സംഘട്ടനം മാത്രമേ കാണൂ. കാലക്രമേണ സൈന്യങ്ങളുടെ വലിപ്പം വർദ്ധിച്ചതോടെ ഒരു യുദ്ധത്തിൽ പല മുന്നണികളും (front), ഒരോ മുന്നണിയിൽ പല സംഘട്ടനങ്ങളും (battles) ഉണ്ടാവാം

. ഉദാഹരണത്തിന് 1971 ലെ ഇൻഡോ പാക് യുദ്ധത്തിൽ പശ്ചിമ പാകിസ്ഥാനുമായുള്ള അതൃത്തിയിൽ പശ്ചിമ മുന്നണിയും (western front) കിഴക്കൻ പാകിസ്ഥാനുമായുള്ള (ഇപ്പോഴത്തെ ബംഗ്ലാദേശ്) അതൃത്തിയിൽ കിഴക്കൻ മുന്നണിയും (eastern front) ഉണ്ടായിരുന്നു. സംഘട്ടനങ്ങൾ (battles) പല തരമുണ്ട് :നാവിക സംഘട്ടനം (naval battles), വായു സംഘട്ടനം (air battles), കര സേനാ സംഘട്ടനം (land battles). ചില സംഘട്ടനങ്ങളിൽ മിശ്രിത ഘടകങ്ങളുണ്ടാവാം കടൽ-വായു (sea-air battles), കര-വായു (land air) , കടൽ-കര ആക്രമണം (Amphibious assault) എന്നിങ്ങനെ പല തരം സംഘട്ടനങ്ങൾ ഒരു യുദ്ധത്തിലുണ്ടാവാം.
2003-ൽ നോബൽ സമ്മാനജേതാവായ റിച്ചാർഡ് ഇ. സ്മാലി മനുഷ്യരാശി അടുത്ത 50 വർഷത്തിൽ നേരിടുന്ന പത്ത് വലിയ പ്രശ്നങ്ങളിൽ ആറാമത്തേതായി യുദ്ധത്തെ ഉൾപ്പെടുത്തുകയുണ്ടായി.[1] 1832-ലെ തന്റെ ഓൺ വാർ എന്ന പ്രബന്ധത്തിൽ പ്രഷ്യൻ സൈനിക ജനറലായ കാൾ വോൺ ക്ലോസെവിറ്റ്സ് യുദ്ധത്തെ ഇപ്രകാരം നിർവ്വചിക്കുകയുണ്ടായി: "തങ്ങളുടെ ശത്രുക്കളെ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കാൻ നിർബന്ധിതരാക്കുവാൻ വേണ്ടിയുള്ള ഒരു ബലപ്രയോഗമാണ് യുദ്ധം."[2]
മനുഷ്യസ്വഭാവമനുസരിച്ച് ഒഴിവാക്കാനാകാത്തതായ ഒരു സംഗതിയായാണ് ചില പണ്ഡിതർ യുദ്ധത്തെ കണക്കാക്കുന്നത്. മറ്റുള്ളവരുടെ വാദമനുസരിച്ച് ചില പ്രത്യേക സാമൂഹിക-സാംസ്കാരിക സാഹചര്യത്തിലോ പാരിസ്ഥിക സ്ഥിതികളിലോ മാത്രമാണ് യുദ്ധം ഒഴിവാക്കാൻ സാധിക്കാത്തതെന്ന് വാദിക്കുന്നു. ചില പണ്ഡിതർ വാദിക്കുന്നത് യുദ്ധം ചെയ്യുക എന്നത് ഒരു പ്രത്യേക സമൂഹത്തിനോ രാഷ്ട്രീയ സംവിധാനത്തിനോ മാത്രമുള്ള സ്വഭാവമല്ലെന്നും ജോൺ കീഗൻ തന്റെ ഹിസ്റ്ററി ഓഫ് വാർഫെയർ എന്ന ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നതുപോലെ ഉപയോഗിക്കുന്ന സമൂഹത്താൽ രൂപവും വ്യാപ്തിയും നിർണ്ണയിക്കപ്പെടുന്ന ഒരു ആഗോള പ്രതിഭാസമാണ് യുദ്ധം എന്നാണ്.[3] യുദ്ധം ചെയ്യാത്ത മനുഷ്യ സമൂഹങ്ങൾ ഉണ്ട് എന്നതിൽ നിന്ന് മനുഷ്യൻ സ്വാഭാവികമായി യുദ്ധക്കൊതിയുള്ളവരായിരിക്കുകയില്ല എന്നും ചില പ്രത്യേക സാഹചര്യങ്ങളിൽ യുദ്ധമുണ്ടാവുകയാണ് ചെയ്യുന്നത് എന്നും വാദിക്കുന്നവരുണ്ട്.[4]
ആരംഭം മുതലുള്ള മരണം വച്ചുനോക്കിയാൽ ഏറ്റവും മാരകമായ യുദ്ധം രണ്ടാം ലോകമഹായുദ്ധമാണ്. 6 കോടിക്കും 8.5 കോടിക്കുമിടയിൽ ആൾക്കാരാണ് ഈ യുദ്ധ‌ത്തിൽ മരിച്ചത്.[5][6]

No comments:

Post a Comment