ജനുവരി 30
രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടി
പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്ന രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടി വിജയകരമായി നടന്നു. വാർഡ് മെമ്പർ യോഗത്തിൽ സന്നിഹിതയായിരുന്നു. അറുപതോളം രക്ഷകർത്താക്കൾ ക്ലാസ്സിൽ പങ്കെടുത്തു . ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് തുടങ്ങിയ ക്ലാസ് അഞ്ച് മുപ്പത്തിനാണ് അവസാനിച്ചത്. ബീ ആർ സി കോ ഓർഡിനേറ്റർ ശ്രീ ശശികുമാർ സർ ആണ് ക്ലാസ് എടുത്തത്. അക്കാഡമിക മാസ്റ്റർ പ്ലാനിലേക്ക് ആവശ്യമായ കാര്യങ്ങൾ രക്ഷിതാക്കൾ നിര്ദേശിക്കുകയും അതും കൂടി ഉൾപ്പെടുത്തി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പൊതുജന സമക്ഷം ഫെബ്രുവരി 9 നു അവതരിപ്പിക്കാനും തീരുമാനിച്ചു..
No comments:
Post a Comment