Monday 30 January 2017

ജനുവരി 30  രക്തസാക്ഷി ദിനം  

സ്കൂൾ അസ്സംബ്ലിയിൽ  രക്തസാക്ഷി ദിനത്തെ കുറിച്ച്  അധ്യാപകർ  സംസാരിച്ചു. 

ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.  

മഹാത്മാഗാന്ധിയെക്കുറിച്ച്  കുട്ടികൾ സംസാരിച്ചു.
 ഗാന്ധിജിയെക്കുറിച്ചുള്ള കവിതകൾ ആലപിച്ചു.
 11  മണിക്ക് ഒരു മിനിറ്റ്  മൗനപ്രാർത്ഥന നടത്തി.

ജനുവരി 27                                                                         

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

 രാവിലെ സ്കൂൾ അസ്സംബ്ലിയിൽ  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യത്തെ കുറിച്ച്  മുൻ പ്രധാനാധ്യാപകൻ   ശ്രീ ബി കണ്ണൻ മാസ്റ്റർ  കുട്ടികളോട് സംസാരിച്ചു.  വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ  ശ്രീമതി പി ഇന്ദിരയും അതിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. 
11  മണിക്ക്  പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം തീർത്തു  . രക്ഷിതാക്കളും നാട്ടുകാരും സന്നിഹിതരായിരുന്നു. ചെയർപേഴ്സൺ ശ്രീമതി പി ഇന്ദിര  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.









ആത്മവിദ്യാലയം  പദ്ധതിക്ക്  ആശംസ അർപ്പിച്ച്‌  നിരവധി പ്രമുഖർ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വി പി പി മുസ്തഫ 
ബ്ലോക്ക്  പഞ്ചായത്ത് മെമ്പർ  ശ്രീമതി ഉഷ ചന്ദ്രൻ 
ബ്ലോക്ക്  പഞ്ചായത്ത് മെമ്പർ ശ്രീ പി നാരായണൻ 
ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് ശ്രീ പി കൃഷ്ണൻ 
വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചർ പേഴ്സൺ ശ്രീമതി പി ഇന്ദിര 
ആരോഗ്യ വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചർ പേഴ്സൺ  ശ്രീമതി കെ ബിന്ദു 
ക്ഷേമ കാര്യാ  സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർ മാൻ  ശ്രീ ബി വേലായുധൻ  
15 ആം  വാർഡ് മെമ്പർ ശ്രീ കെ കുമാരൻ 
 ബേക്കൽ ഉപജില്ലാ എഇഒ  ശ്രീ കെ ശ്രീധരൻ 
ബി പി ഓ  ശ്രീ കെ വി ദാമോദരൻ 
ദേശീയ അധ്യാപക അവാർഡ് ജേതാവ്  ശ്രീ കൊടക്കാട് നാരായണൻ 
ശ്രീ എം വി നാരായണൻ (സി പി ഐ എം ),ശ്രീ വി ഭാസ്ക്കരൻ ചാലിങ്കാൽ (കോൺഗ്രസ് ),ശ്രീ ടി വി സുരേഷ് (ബി ജെ പി ),ശ്രീ എ ദാമോദരൻ(സിപിഐ ),ശ്രീ ഷ റഫുദ്ധീൻ കുണിയ (ഐ യു എം ൽ ),
 സ്റ്റാഫ് സെക്രട്ടറി  ശ്രീമതി  വി വി ഗീത  നന്ദി പറഞ്ഞു.




സ്കൂളിലേക്ക് ഗ്രാൻഡ്മാ  ക്ലബ്ബ്  പ്രവർത്തകർ  ലെക്ചർ സ്റ്റാൻഡ് സംഭാവന നൽകുന്നു.

ജനുവരി 26  ആത്മവിദ്യാലയം  ഉദ്‌ഘാടനം 

ജനകീയ കൂട്ടായ്മയിലൂടെ  ചാലിങ്കാൽ ഗവണ്മെന്റ് എൽ പി സ്കൂളിൽ  നടപ്പാക്കുന്ന ത്രിവത്സര സമഗ്ര വികസന പരിപാടിയുടെ ഒന്നാം ഘട്ട പദ്ധതികളായ  ഗാന്ധി   കൃഷ്ണൻ നായർ സ്മൃതി  മണ്ഡപം ,വി അമ്പുക്കൻ സ്മാരക കവാടം ,കുട്ടികളുടെ പാർക്ക്  സ്കൂൾ പൂന്തോട്ടം  എന്നിവയുടെ   ഉദ്‌ഘാടനം റിപ്പബ്ലിക്ക് ദിനമായ  ജനുവരി 26  വ്യാഴാഴ്ച  ബഹുമാനപ്പെട്ട  റവന്യൂ  മന്ത്രി  ശ്രീ  ഇ  ചന്ദ്രശേഖരൻ   നിർവഹിച്ചു.

എം എൽ എ  ശ്രീ കെ  കുഞ്ഞിരാമൻ  അധ്യക്ഷനായ  യോഗത്തിൽ  പുല്ലൂർ പെരിയ ഗ്രാമപഞ്ചായത് പ്രസിഡണ്ട്  ശ്രീമതി ശാരദ എസ് നായർ  സ്വാഗതം പറഞ്ഞു.

മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി കെ അരവിന്ദൻ  ഗാന്ധി കൃഷ്ണൻ നായർ അനുസ്മരണ പ്രഭാക്ഷണം നടത്തി.








റിപ്പബ്ലിക്ക് ദിനാഘോഷം 


സ്കൂളിലെ  റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി കൊണ്ടാടി.രാവിലെ 9 .30 ന്   അസംബ്ളി  കൂടി .പതാക ഉയർത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ  പേഴ്സൺ  ശ്രീമതി  പി ഇന്ദിര  റിപ്പബ്ലിക്ക് ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച്  സംസാരിച്ചു.  ഹെഡ് മാസ്റ്റർ ,അധ്യാപകർ ,എന്നിവരും സംസാരിച്ചു. കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.

 

Wednesday 25 January 2017

ആത്മവിദ്യാലയം ഉദ്‌ഘാടനം 


റിപ്പബ്ലിക്ക് ദിനമായ  ജനുവരി  26 ന്  ബഹുമാനപ്പെട്ട  റവന്യൂ  മന്ത്രി 

ശ്രീ ഇ ചന്ദ്രശേഖരൻ  നിർവഹിക്കുന്നു 
പൂന്തോട്ടം ഒരുക്കലും  പച്ചക്കറി  നടലും ചീര പാകലും ഒക്കെയായി    സ്കൂൾ  സജീവമാണ്.









Tuesday 10 January 2017

സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ 

പൂന്തോട്ട നിർമാണം   പ്രവേശനകവാടം , സ്‌മൃതിമണ്ഡപം, ഭക്ഷണശാല . സ്കൂളിലേക്ക് റോഡ്  , കുട്ടികളുടെ പാർക്ക് തുടങ്ങി  വിവിധങ്ങളായ  പ്രവർത്തനങ്ങളാണ് നടക്കുന്നത്‌ .
 












ആത്മവിദ്യാലയം   സ്വപ്നവിദ്യാലയം 


സ്കൂൾ പി ടി എ  യും  നാട്ടുകാരും കയ്കോ ർത്തു.  ചാലിങ്കാൽ സ്കൂൾ  സ്വപ്നവിദ്യാലയത്തിന്റെ   പാതയിൽ 

സ്കൂളിന്റെ  സമഗ്ര വികസനം ലക്ഷ്യമാക്കി  ബൃഹത്തായ  പദ്ധതികൾക്ക്  രൂപരേഖയുണ്ടാക്കി  പി ടി എ   മുന്നിട്ടിറങ്ങിയപ്പോൾ  നാട്ടുകാരും  പരിപൂർണ പിന്തുണയുമായി   കൂ ടെ യുണ്ട് .
.

മണ്ണിലൂടെ നടക്കാം 


പഠ ന പ്രവർത്തനത്തിന്റെ ഭാഗമായി  വിവിധ തരം  മണ് ണ്  ശേഖര വുമായി വിദ്യാർഥികൾ