Tuesday 7 November 2017

ബേക്കൽ സബ്ജില്ലാ സ്കൂൾ കലോത്സവം 

 നവംബര് 1 മുതൽ  4  വരെ  രാവണേശ്വരം  സ്കൂളിൽ വെച്ച്  നടന്ന  സബ്ജില്ലാ സ്കൂൾ മത്സരത്തിൽ  ചാലിങ്കാലിലെ കുട്ടികൾ  44  പോയിന്റുകൾ നേടി.മികച്ച  പ്രകടനം  കാഴ്ച വെച്ചു. ശാസ്ത്രീയ സംഗീതത്തിൽ  എ ഗ്രേഡോടെ  ഒന്നാം സ്ഥാനവും  മോണോആക്ടിന്   എ ഗ്രേഡോടെ  രണ്ടാം സ്ഥാനവും  നമ്മുടെ സ്കൂളിലെ  അനഘ പ്രഭാകരൻ  കരസ്ഥമാക്കി,.കടംകഥ(സംവൃത) ,സംഘഗാനം(അനഘ ,ലക്ഷ്മിപ്രിയ ,രേവതി, ശ്രേയ  ,ശ്രേയ സന്തോഷ് , ശ്രവ്യ, ശിവാനി  ),ആംഗ്യപ്പാട്  മലയാളം(ദിയ) ,,ജലച്ചായം(പ്രണവ് )  എന്നിവയ്ക്ക്  എ ഗ്രേഡ് നേടി. 
ലളിത ഗാനം,പദ്യം (ലക്ഷ്മിപ്രിയ ),കഥപറയൽ (അഭിജിത്),പെന്സില്ഡ്രോയിങ് (അരുൺ), എന്നിവയ്ക്ക്  ബി ഗ്രേഡും  
നാടോടിനൃത്തം,ദേശഭക്തിഗാനം  എന്നിവയ്ക്ക് സി ഗ്രേഡും  നേടി 

കേരളപ്പിറവി 

കേരളപ്പിറവി ദിനം  സമുചിതമായി ആഘോഷിച്ചു  കേരളത്തെ കുറിച്ചുള്ള  പാട്ടുകളും കഥകളും  കേൾക്കാനാവസരം നൽകി, എല്ലാ ക്‌ളാസ്സുകൾക്കും പ്രത്യേകം  ക്വിസ് മത്സരം നടത്തി സമ്മാനം നൽകി.  കേരളത്തെക്കുറിച്ചുള്ള  വീഡിയോ പ്രദർശനവും  കുട്ടികൾക്കൊരനുഭവം ആയിരുന്നു.ക്‌ളാസ്സുകളിൽ കേരളം ചാർട്ടുകൾ തയ്യാറാക്കി.

പ്രീ പ്രൈമറി  ഉത്സവ്  2017 -18 

പുല്ലൂർ പെരിയ പഞ്ചായത്തു തല പ്രീപ്രൈമറി ഉത്സവ്   ഒക്ടോബര് 29  ശനിയാഴ്ച  സ്കൂളിൽ വച്ച്  വിപുലമായി കൊണ്ടാടി . 12 ഓളം  വിദ്യാലയങ്ങളിൽ നിന്നായി   200ലധികം  കുരുന്നുകൾ  പങ്കെടുത്തു, 8  ഇനങ്ങളിലായി നടന്ന  മത്സരങ്ങളിൽ  ഏറ്റവും  കൂടുതൽ പോയിന്റുകൾ  നേടുന്ന വിദ്യാലയത്തിനു  ട്രോഫി നൽകി.   ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുന്ന  ആൺകുട്ടിയെ കലാസൂര്യൻ   പട്ടം നൽകിയും പെൺകുട്ടിയെ  കലാചന്ദ്രികയായും തെരഞ്ഞെടുത്തു .മികച്ച പ്രകടനമായിരുന്നു  കുട്ടികൾ കാഴ്ച വെച്ചത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട്  മുഖ്യാതിഥി യായിരുന്നു.

സബ്ജില്ലാ  ശാസ്ത്രമേള 

ഒക്ടോബര് 19 ,20  തീയ്യതികളിലായി നടന്ന  ബേക്കൽ സബ്ജില്ലാ ശാസ്ത്രമേളയിൽ  നമ്മുടെ കുട്ടികൾ മികച്ച പ്രകടനം  കാഴ്ച വെച്ചു .
വുഡ് കാർവിങ്ങിൽ  ലക്ഷ്മിപ്രിയ സി  ഒന്നാംസ്ഥാനം നേടി ജില്ലാ മത്സരത്തിനർഹത നേടി.അംബ്രെല്ല മേക്കിങ്ങിൽ   അരുൺ കെ വി  രണ്ടാം സ്ഥാനത്തോടെ  ജില്ലാ മത്സരത്തിനര്ഹനായി.
കോക്കനട്ട് ഷെൽ  ഉൽപ്പന്നത്തിന്  മൂന്നാം സ്ഥാനവും എഗ്രേഡും  മുഹമ്മദ് അഷ്‌കർ നേടി.
വെജിറ്റൽ പ്രിന്റിങ്ങിനു  പ്രണവ്  എ ഗ്രേഡ് കരസ്ഥമാക്കി.
അഗര്ബത്തി നിർമാണത്തിന്  രേവതി,കയർ ഡോർ മറ്റിന്  അഭിരാം കെ , എംബ്രോയിഡറിക്ക്  ശിവാനി എം , ഫാബ്രിക് പൈന്റിങ്ങിനു  അഭിൻചന്ദ്‌  എന്നിവർ ബി ഗ്രേഡും കരസ്ഥമാക്കി .

സാമൂഹ്യ ശാസ്ത്രമേളയിൽ  സംവൃത ഗംഗാധരൻ ,ആദർശ്  എന്നിവർ  ചാർട്  വിഭാഗത്തിൽ  എ ഗ്രേഡോടെ  രണ്ടാം സ്ഥാനം നേടി  ജില്ലാ മത്സരത്തിനര്ഹരായി.

ശാസ്ത്ര മേള  കളക്ഷൻ  എ ഗ്രേഡ് ,ചാർട്ട്   ബി ഗ്രേഡ്,  എന്നിവ യും നേടി.

Friday 27 October 2017


ഒക്ടോബര് 2 

 ഗാന്ധി സ്മൃതികളുയർത്തി  ഗാന്ധി ജയന്തി ആഘോഷം

 ഗാന്ധി ജയന്തി ദിനാഘോഷം  സമുചിതമായി കൊണ്ടാടി .  കുട്ടികളും നാട്ടുകാരും  രക്ഷിതാക്കളും  സന്നിഹിതരായിരുന്നു.
ഗാന്ധി കൃഷ്ണൻ നായർ  സ്മൃതിമണ്ഡപത്തിൽ  പുഷ്പാർച്ചന നടത്തി പഞ്ചായത്ത് പ്രസിഡണ്ട്   ശ്രീമതി  ശാരദ  എസ നായർ   ഗാന്ധിയൻ  കൃഷ്ണൻ നായരെക്കുറിച്ചും  ഗാന്ധിജിയെക്കുറിച്ചും  സംസാരിച്ചു 
ഗാന്ധി കൃഷ്ണൻ നായരുടെ  കുടുംബാംഗങ്ങളും  ചടങ്ങിൽ പുഷ്പാർച്ചന നടത്തി. സമൂഹത്തിലെ വിവിധ തുറകളിൽ പെട്ടവർ കുട്ടികളോട്  ഗാന്ധിജയന്തിയെക്കുറിച്ചു  സംസാരിച്ചു. 
ചടങ്ങിന് ശേഷം  കുടുംബാംഗങ്ങളുടെ വക  പായസ വിതരണവും  ഉണ്ടായിരുന്നു.







സെപ്റ്റംബർ20 

കുട്ടികൾക്ക്  ചിത്രകലാ  പരിശീലനം

മൂന്ന് ,നാല്  ക്ലാസ്സിലെ കുട്ടികൾക്ക്   ചിത്രകാരൻ വിനോദ് അമ്പലത്തറ  ചിത്രകലാ പരിശീലനം  നൽകി.


Thursday 31 August 2017

ഓണാഘോഷം  നാട്ടുപൂക്കളിൽ 


നാട്ടുപൂക്കളുടെ പ്രദർശനമൊരുക്കിയും  നാട്ടുപൂക്കളുടെ  പൂക്കളമുണ്ടാക്കിയും  സ്കൂളിൽ ഓണം ആഘോഷിച്ചു. കുട്ടികൾ തന്നെ പച്ചക്കറി കൊണ്ടുവന്ന്  കലവറ നിറച്ചു.
 ഓണസദ്യ ഒരുക്കാനും പരിപാടികളിൽ  പങ്കെടുക്കാനും  രക്ഷിതാക്കളും വന്നുചേർന്നു.













Wednesday 16 August 2017

വേറിട്ട  പരിപാടികളുമായി ഒരു സ്വാതന്ത്ര്യ ദിനം കൂടി.


 സ്വാതന്ത്ര്യ ദിനം   സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.

റാലി, മധുര വിതരണം ,ദേശഭക്തി ഗാനാലാപനം  തുടങ്ങിയ പരിപാടികൾക്ക് പുറമെ പ്രതിഭകളെ അനുമോദിക്കാൻ,  മുൻ പി ടി എ-  എം പി ടി എ  പ്രസിഡന്റുമാരെ ആദരിക്കൽ ചടങ്ങും  നടത്തി. മുൻ പ്രസിഡന്റുമാരിൽ ജീവിച്ചിരിക്കുന്ന ഇരുപതിൽ അധികം   പ്രസിഡന്റുമാരെ വേദിയിലെത്തിക്കാൻ  നമുക്ക് സാധിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് എല്ലാവരെയും പൊന്നാട അണിയിച്ചു.

ഈ വര്ഷം  എൽ  എസ്‌  എസ്‌  നേടി സ്കൂളിന്റെ യശസ്സുയർത്തിയ  രാംജിത് ഇ ആർ   നെ  വേദിയിൽ വച്ച്  അനുമോദിച്ചു.

കഴിഞ്ഞ വർഷത്തെ നാലാംക്ലാസ്സിൽ നിന്നും  ഏറ്റവും  നിലവാരം  പുലർത്തിയ കുട്ടികൾക്കുള്ള  എൻഡോവ്മെന്റ്  നന്ദന കെ ,രാംജിത് ഈ ആർ    എന്നീ കുട്ടികൾക്ക്  വിതരണം ചെയ്തു,

പഞ്ചായത്ത് പ്രസിഡൻറ് ,വാർഡ് മെമ്പർ ,  മുൻ പഞ്ചായത്ത് പ്രസിഡണ്ട് ,വിവിധ സാസ്കാരിക സംഘടനാ പ്രവർത്തകർ ,തുടങ്ങി വിവിധ തുറകളിലുള്ളവർ സംസാരിച്ചു.

മുഖ്യ അഥിതി  ആയി എത്തിയ  പോലീസ്  ഇൻസ്‌പെക്ടർ                                       ശ്രീ സിബി  തോമസ്  സ്വാതത്ര്യ ദിന സന്ദേശം നൽകി.

പായസ വിതരണവും ഇണ്ടായിരുന്നു.

വിവിധ ക്ലബ്ബ്കളുടെയും  സംഘടനകളുടെയും പരിപൂർണ സഹകരണത്തോടെ  സ്വാതന്ത്ര്യ ദിനാഘോഷം കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം  തന്നെയായി.










     ഓഗസ്റ്റ് 14                                                                                                 സ്വാതന്ത്ര്യ ദിനത്തിന് സ്വന്തം കൊടി   

കുട്ടികൾ സ്വന്തമായി നിർമിച്ച കൊടികളുമായി                                                                                                                                                                              
                                                                                                                                                                                                                                                                                     


Wednesday 9 August 2017

ഓഗസ്റ്റ് 6  ഹിരോഷിമ ദിനം
 ഓഗസ്റ്റ് 9  നാഗസാക്കി ദിനം 


ഹിരോഷിമ  നാഗസാക്കി ദിനം  വിവിധ പരിപാടികൾ  സ്കൂളിൽ സംഘടിപ്പിച്ചു .
 യുദ്ധ  വിരുദ്ധ സന്ദേശങ്ങൾ  കുട്ടികൾക്ക്  നൽകി.
സഡാക്കോ സസാക്കിയെക്കുറിച്ചും  സഡാക്കോ കൊക്കുകളെ കുറിച്ചും  അധ്യാപകർ  കുട്ടികൾക്ക് പറ ഞ്ഞു  കൊടുത്തു,  കുട്ടികൾ  ഗ്രൂപ്പ് തിരിഞ്ഞു ചാർട്ടുകൾ തയ്യാറാക്കി, സഡാക്കോ കൊക്കുകൾ നിർമിച്ചു  പറ




ത്തി .

Thursday 22 June 2017

കുട്ടികൾ  വായനയുടെ ലോകത്തിലേക്ക് 


കുട്ടികളെ മുഴുവൻ  പുസ്തകങ്ങളുടെ കൂട്ടുകാരാക്കുക  എന്ന ലക്ഷ്യത്തോടെ 

മുഴുവൻ കുട്ടികൾക്കും ലൈബ്രറി വിതരണം  വായന ദിനത്തിൽ നടത്തി 

 വായന ദിനം ഉത്‌ഘാടനം  ജി യു  പി എസ്  തെക്കിപ്പറമ്പയിലെ  അധ്യാപകൻ  ശ്രീ  എം  ഗോപിനാഥൻ  നിർവഹിച്ചു.

 അന്നേ  ദിവസം  തന്നെ അമ്മമാർക്കുള്ള ലൈബ്രറി വിതരണവും  നടന്നു 

സ്കൂൾ ലൈബ്രറി യിലേക്ക്  ഉദ്‌ഘാടകന്റെ വകയായി   പുസ്തകം  സമ്മാനിച്ച്.



Tuesday 6 June 2017

സ്കൂളിന്  അഭിമാനമായി  രാംജിത്. ഇ. ആർ  

എൽ എസ് എസ്  സ്കോളര്ഷിപ്പിനർഹനായ  രാംജിത്. ഇ. ആർ 

Monday 5 June 2017

ജൂൺ 5  പരിസ്ഥിതി  ദിനം 


സ്കൂളിൽ പരിസ്ഥിതി  ദിനം  ഫലവൃക്ഷത്തൈകൾ  നട്ടും ഔഷധ തോട്ടമൊരുക്കിയും  സമുചിതമായി ആഘോഷിച്ചു. പെരിയ സൺ‌ഡേ സ്കൂൾ പ്രവർത്തകർ  കുഴിയൊരുക്കി ഫലവൃക്ഷ തൈകൾ നാട്ടു. പരിസ്ഥിതി  പ്രവർത്തകർ .വിവിധ ക്ലബ് പ്രവർത്തകർ , പി ടി എ  എംപിടിഎ  , അംഗങ്ങൾ  നാട്ടുകാർ  ,അധ്യാപകർ , കുട്ടികൾ  തുടങ്ങി എല്ലാവരും  ചേർന്ന് സ്കൂൾ പരിസരത്ത്  മരങ്ങൾ  നട്ടു. സ്കൂൾ മുൻ പ്രധാനാധ്യാപകൻ  ശ്രീ. രാമൻ മാസ്റ്റർ  ഔഷധ  സസ്യങ്ങളും  വിവിധ മരത്തൈകളും കൊണ്ടുവന്നു . പുല്ലൂർ പെരിയ പഞ്ചായത്തു വകയും  മരത്തൈകൾ .സ്കൂളിൽ എത്തിച്ചു.കൂടാതെ സ്കൂൾ കുട്ടികൾ നാട്ടുമാവിൻ തൈകളും പ്ലാവിൻ തൈകളും കൊണ്ടുവന്നിരുന്നു. പരിസ്ഥിതി ദിനത്തെക്കുറിച്ചും  മരങ്ങൾ നാട്ടു പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും   പ്രതിനിധികൾ കുട്ടികളോട്  സംസാരിച്ചു.