Sunday 11 February 2018

ഫെബ്രുവരി 9 

                      സ്കൂളിലേക്ക് ഒരു കമ്പ്യൂട്ടർ ,

                 അക്കാഡമിക മാസ്റ്റർ പ്ലാൻ   അവതരണം 

സ്കൂളൊന്റെ അക്കാദമിക മാസ്റ്റർപ്ലാൻ പൊതുജനസമക്ഷം  അവതരിപ്പിച്ചു. പഞ്ചായത്ത് പ്രതിനിധികൾ     നാട്ടുകാർ, രക്ഷകർത്താക്കൾ , പൂര്വവിദ്യാര്ഥികള് , ബീ ആർ  സി  പ്രതിനിധി  തുടങ്ങിയവർ  സന്നിഹിതരായ ചടങ്ങിൽ   അദ്ധ്യാപിക       മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. ചർച്ച നടന്നു. ചർച്ചയിൽ ഉരുത്തിരിഞ്ഞ  കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി  മികച്ച ഒരു മാസ്റ്റർപ്ലാൻ  തയ്യാറാക്കാൻ     യോഗത്തിൽ തീരുമാനിച്ചു.

 സ്കൂളിലെ പൂർവവിദ്യാർഥി കൂടിയായ  ശ്രീ  ശങ്കരൻ മാസ്റ്റർ  സ്കൂളിലേക്ക്  ഒരു കംപ്യൂർ സെറ്റ്   സംഭാവന നൽകി. ചടങ്ങിൽ വെച്ച്  ശ ങ്കരന്മാസ്റ്റർ    പ്രധാനധ്യാപികയെ  ഏല്പിച്ചു.








     
ജനുവരി 30 

                         രക്ഷാകർതൃ  വിദ്യാഭ്യാസ പരിപാടി 

പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി നടന്ന  രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടി  വിജയകരമായി നടന്നു. വാർഡ് മെമ്പർ  യോഗത്തിൽ  സന്നിഹിതയായിരുന്നു. അറുപതോളം രക്ഷകർത്താക്കൾ  ക്ലാസ്സിൽ പങ്കെടുത്തു . ഉച്ചയ്ക്ക് ശേഷം  മൂന്നു മണിക്ക് തുടങ്ങിയ ക്ലാസ്  അഞ്ച്  മുപ്പത്തിനാണ്  അവസാനിച്ചത്. ബീ  ആർ  സി  കോ ഓർഡിനേറ്റർ  ശ്രീ  ശശികുമാർ സർ  ആണ് ക്ലാസ് എടുത്തത്. അക്കാഡമിക മാസ്റ്റർ പ്ലാനിലേക്ക്   ആവശ്യമായ കാര്യങ്ങൾ   രക്ഷിതാക്കൾ നിര്ദേശിക്കുകയും  അതും കൂടി  ഉൾപ്പെടുത്തി  തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ  പൊതുജന സമക്ഷം  ഫെബ്രുവരി  9  നു  അവതരിപ്പിക്കാനും  തീരുമാനിച്ചു..