about us

OUR SCHOOL 



                                                 ചരിത്രം


വര്‍ഷങ്ങള്‍ക്കു മുന്പ്  ചാലിങ്കാല്‍,കേളോത്ത്,കാരിക്കൊച്ചി,ചെക്യാര്‍പ്പ് തുടങ്ങിയ പ്രദേശങ്ങളിലെ
നിരക്ഷരരും ദരിദ്രരുമായ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ നാലക്ഷരം  പഠിപ്പിക്കണമെന്ന ആഗ്രഹം 
സഫലീകരിക്കാന്‍ അകലെകിടക്കുന്ന പുല്ലൂര്‍ ബോര്‍ഡ് സ്കുളിനെയോ പെരിയ ബോര്‍ഡ് സ്കൂളിനെയോ അഭയം പ്രാപിക്കണമായിരുന്നു. പക്ഷെ ഇന്നത്തെപ്പോലെ റോഡോ,യാത്രാസൗകര്യങ്ങളോ അന്നില്ലായിരുന്നു.പുല്ലും കാടും നിറഞ്ഞ പ്രദേശം.അത്തരം ഒരി സാഹചര്യത്തില്‍ മക്കളുടെ പഠനം ഒരു സ്വപ്നമായി അവശേഷിച്ചു.ഇവിടെ ഒരു വിദ്യാലയംസ്ഥാപിച്ചു കിട്ടാന്‍ നാട്ടുകാര്‍ ആഗ്രഹിച്ചിരിക്കുന്ന സമയത്താണ് ഡിസ്ട്രിക്ട് ബോര്‍ഡുകള്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഏകാധ്യാപക വിദ്യാലയം അനുവദിക്കുവാന്‍ തീരുമാനിച്ചത്.അങ്ങിനെയാണ് 1954 ഡിസംബര്‍ 27 ന് സൗത്ത് കാനറ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴില്‍ ചാലിങ്കാലില്‍ ഒരു ഏകാധ്യാപക വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്.
                      സ്കൂളും ഒരധ്യപകനും അനുവദിക്കപ്പെട്ടെവെങ്കിലും സ്ഥലമോ,കെട്ടിടമോ മററു സൗകര്യങ്ങള ോ ഒന്നും അനുവദിച്ചിരുന്നില്ല. അതിനാല്‍ പൊതുകാര്യങ്ങളില്‍ തല്പരനായ ശ്രീ.വി.അമ്പക്കന്‍ അവര്‍കള്‍ അനുവദിച്ച പീടിക
മുറിയിലായിരുന്നു വിദ്യാലയത്തിന്റെ പ്രാരംഭം കുറിച്ചത്.കുട്ടികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍  ബാരിസ്ററര്‍ കൃഷ്ണന്‍ നമ്പ്യാരുടെ ബംഗ്ലാവ് ഏതാനും മാസം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു കിട്ടി.തുടര്‍ന്ന് നാട്ടു‍കാരുടെ ശ്രമഫലമായി കാഞ്ഞിരപ്പളളി ശ്രീധരന്‍ നമ്പൂതിരിയുടെ വക സ്ഥലത്ത്
ഒരു ഓല  ഷെ‌ഡ് ഉയരുകയും സ്കൂള്‍ അവിടെക്ക് മാറ്റുകയും ചെയ്തു.പിന്നീട് സര്‍ക്കാര്‍ വക ഒരു സെമിപെര്‍മനെ‍ന്‍റ് ഷെഡ് നിര്‍മ്മിച്ച് കിട്ടി.തുടര്‍ന്ന് ഗ്രാമപഞ്ചായത്തിന്റെയും ബ്ളോക്ക് പഞ്ചായത്തിന്റെയും കെട്ടിടങ്ങള്‍ ലഭിച്ചു.

No comments:

Post a Comment