Monday, 30 January 2017

ജനുവരി 26  ആത്മവിദ്യാലയം  ഉദ്‌ഘാടനം 

ജനകീയ കൂട്ടായ്മയിലൂടെ  ചാലിങ്കാൽ ഗവണ്മെന്റ് എൽ പി സ്കൂളിൽ  നടപ്പാക്കുന്ന ത്രിവത്സര സമഗ്ര വികസന പരിപാടിയുടെ ഒന്നാം ഘട്ട പദ്ധതികളായ  ഗാന്ധി   കൃഷ്ണൻ നായർ സ്മൃതി  മണ്ഡപം ,വി അമ്പുക്കൻ സ്മാരക കവാടം ,കുട്ടികളുടെ പാർക്ക്  സ്കൂൾ പൂന്തോട്ടം  എന്നിവയുടെ   ഉദ്‌ഘാടനം റിപ്പബ്ലിക്ക് ദിനമായ  ജനുവരി 26  വ്യാഴാഴ്ച  ബഹുമാനപ്പെട്ട  റവന്യൂ  മന്ത്രി  ശ്രീ  ഇ  ചന്ദ്രശേഖരൻ   നിർവഹിച്ചു.

എം എൽ എ  ശ്രീ കെ  കുഞ്ഞിരാമൻ  അധ്യക്ഷനായ  യോഗത്തിൽ  പുല്ലൂർ പെരിയ ഗ്രാമപഞ്ചായത് പ്രസിഡണ്ട്  ശ്രീമതി ശാരദ എസ് നായർ  സ്വാഗതം പറഞ്ഞു.

മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി കെ അരവിന്ദൻ  ഗാന്ധി കൃഷ്ണൻ നായർ അനുസ്മരണ പ്രഭാക്ഷണം നടത്തി.








No comments:

Post a Comment