ജനുവരി 27
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
രാവിലെ സ്കൂൾ അസ്സംബ്ലിയിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മുൻ പ്രധാനാധ്യാപകൻ ശ്രീ ബി കണ്ണൻ മാസ്റ്റർ കുട്ടികളോട് സംസാരിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി പി ഇന്ദിരയും അതിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
11 മണിക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം തീർത്തു . രക്ഷിതാക്കളും നാട്ടുകാരും സന്നിഹിതരായിരുന്നു. ചെയർപേഴ്സൺ ശ്രീമതി പി ഇന്ദിര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
No comments:
Post a Comment