ജൂൺ 1 പ്രവേശനോത്സവം
ജി എൽ പി എസ് ചാലിങ്കാൽ സ്കൂൾ പ്രവേശനോത്സവം ഗംഭീരമായി കൊണ്ടാടി .
നവാഗതരെ വാദ്യ ഘോഷങ്ങളോടെ പ്രവേശനോത്സവ ഗാനം പാടി ഉത്സവാന്തരീക്ഷത്തിൽ സ്വീകരിച്ചു. പി ടി എ , എം പി ടി എ ,അംഗങ്ങൾ , ജനപ്രതിനിധികൾ ,നാട്ടുകാർ പൂർവ്വവിദ്യാർഥികൾ , വിവിധ ക്ലബ് പ്രവർത്തകർ തുടങ്ങി നാനാതുറകളിലുള്ളവർ സന്നിഹിതരായിരുന്നു. മൺചിരാതു കൊളുത്തി മുതിർന്ന കുട്ടികൾ നവാഗതരെ സ്വാഗതം ചെയ്തു. സ്കൂൾ മുറ്റത്തു് നവാഗതർ അക്ഷരമരമൊരുക്കി. ചാലിങ്കാൽ വനിതാ ബാങ്ക് കുട്ടികൾക്ക് ബാഗ് വിതരണം ചെയ്തു. വിവിധ ക്ലബ്ബ്കളും വ്യക്തികളും കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി..പായസവിതരണവും ഉണ്ടായിരുന്നു.
No comments:
Post a Comment