Thursday, 31 August 2017
Wednesday, 16 August 2017
വേറിട്ട പരിപാടികളുമായി ഒരു സ്വാതന്ത്ര്യ ദിനം കൂടി.
സ്വാതന്ത്ര്യ ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.
റാലി, മധുര വിതരണം ,ദേശഭക്തി ഗാനാലാപനം തുടങ്ങിയ പരിപാടികൾക്ക് പുറമെ പ്രതിഭകളെ അനുമോദിക്കാൻ, മുൻ പി ടി എ- എം പി ടി എ പ്രസിഡന്റുമാരെ ആദരിക്കൽ ചടങ്ങും നടത്തി. മുൻ പ്രസിഡന്റുമാരിൽ ജീവിച്ചിരിക്കുന്ന ഇരുപതിൽ അധികം പ്രസിഡന്റുമാരെ വേദിയിലെത്തിക്കാൻ നമുക്ക് സാധിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് എല്ലാവരെയും പൊന്നാട അണിയിച്ചു.
ഈ വര്ഷം എൽ എസ് എസ് നേടി സ്കൂളിന്റെ യശസ്സുയർത്തിയ രാംജിത് ഇ ആർ നെ വേദിയിൽ വച്ച് അനുമോദിച്ചു.
കഴിഞ്ഞ വർഷത്തെ നാലാംക്ലാസ്സിൽ നിന്നും ഏറ്റവും നിലവാരം പുലർത്തിയ കുട്ടികൾക്കുള്ള എൻഡോവ്മെന്റ് നന്ദന കെ ,രാംജിത് ഈ ആർ എന്നീ കുട്ടികൾക്ക് വിതരണം ചെയ്തു,
പഞ്ചായത്ത് പ്രസിഡൻറ് ,വാർഡ് മെമ്പർ , മുൻ പഞ്ചായത്ത് പ്രസിഡണ്ട് ,വിവിധ സാസ്കാരിക സംഘടനാ പ്രവർത്തകർ ,തുടങ്ങി വിവിധ തുറകളിലുള്ളവർ സംസാരിച്ചു.
മുഖ്യ അഥിതി ആയി എത്തിയ പോലീസ് ഇൻസ്പെക്ടർ ശ്രീ സിബി തോമസ് സ്വാതത്ര്യ ദിന സന്ദേശം നൽകി.
പായസ വിതരണവും ഇണ്ടായിരുന്നു.
വിവിധ ക്ലബ്ബ്കളുടെയും സംഘടനകളുടെയും പരിപൂർണ സഹകരണത്തോടെ സ്വാതന്ത്ര്യ ദിനാഘോഷം കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം തന്നെയായി.
Wednesday, 9 August 2017
Thursday, 22 June 2017
Subscribe to:
Posts (Atom)





























