Wednesday, 15 March 2017

മാർച്ച് 15  ബുധൻ 

മികവുത്സവം 

പുല്ലൂർ പെരിയ പഞ്ചായത്തു തല മികവുത്സവം  ജി എൽ പി എസ്  ചാലിങ്കാലിൽ  നടന്നു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ    ശ്രീമതി  പി  ഇന്ദിരയുടെ  അധ്യക്ഷതയിൽ  പഞ്ചായത്തു പ്രസിഡണ്ട്  ശ്രീമതി  ശാരദ എസ് നായർ  പരിപാടിയുടെ  ഔപചാരിക  ഉദ്‌ഘാടനം  നിർവഹിച്ചു. പഞ്ചായത്തിലെ  8  വിദ്യാലയങ്ങളിൽ നിന്നുള്ള  മികവ്  പ്രദർശനവും  പ്രബന്ധ അവതരണവും  നടന്നു.












    

Monday, 20 February 2017

ഫെബ്രുവരി 20 

സത്യരാജിന്  ഒരു കൈ സഹായവുമായി നല്ല പാഠം  

ഇരുവൃക്കകളും തകരാറിലായി ഡയാലിസിസിന് വിധേയനാ യിക്കൊണ്ടിരിക്കുന്ന   കേളോത്തിലെ  കെ സി  സത്യരാജിന്  ഒരു കൈ സഹായമായി  നല്ലപാഠം  കൂട്ടുകാരും അധ്യാപകരും ചേർന്ന് സ്വരൂപിച്ച തുക  സ്കൂൾ ലീഡർ  ചികിത്സ സഹായ കമ്മിറ്റി  ചെയർമാൻ   ശ്രീ. എ .കൃഷ്ണന്  നൽകുന്നു 


ഫെബ്രുവരി 20 

HELLO ENGLISH 

കുട്ടികളുടെ വിവിധ  പരിപാടികളുമായി ഹലോ ഇംഗ്ലീഷ്  പ്രോഗ്രാം .സ്കിറ്റ് ,ഗ്രൂപ്പ് സോങ് ,ആക്ഷൻ സോങ്, തുടങ്ങി  കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.










അക്ഷരം പ്രസിദ്ധീകരണം 

കുട്ടികളുടെ രചനകളും സ്കൂൾ ചരിത്രങ്ങളും ഉൾപ്പെടുത്തി  ചാലിങ്കാൽ  സ്കൂൾ പ്രസിദ്ധീകരണം 









   ഫെബ്രുവരി 17 

ചീര വിളവെടുപ്പ്

സ്കൂളിലെ ചീര  വിളവെടുപ്പ്  ഇന്ന് രാവിലെ നടന്നു. കുട്ടികളും അധ്യാപകരും എം പി ടി എ  അംഗങ്ങളും  സന്നിഹിതരായിരുന്നു. ചീര കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം  കറിയായി നൽകി. 




                                                                                                                                                                                                                       

Monday, 13 February 2017

ഫെബ്രുവരി 13 

ഒ  എൻ  വി  അനുസ്മരണം 


സ്കൂൾ അസംബ്ലി ചേർന്നു .ഒ  എൻ വി  യെക്കുറിച്ച്‌  അദ്ധ്യാപകർ  കുട്ടികളോട്‌  സംസാരിച്ചു . അധ്യാപകരും കുട്ടികളും അദ്ദേഹത്തിന്റെ  കവിതകൾ ആലപിച്ചു . പുസ്തകങ്ങൾ പരിചയപ്പെടുത്തി .





Monday, 30 January 2017

ജനുവരി 30  രക്തസാക്ഷി ദിനം  

സ്കൂൾ അസ്സംബ്ലിയിൽ  രക്തസാക്ഷി ദിനത്തെ കുറിച്ച്  അധ്യാപകർ  സംസാരിച്ചു. 

ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.  

മഹാത്മാഗാന്ധിയെക്കുറിച്ച്  കുട്ടികൾ സംസാരിച്ചു.
 ഗാന്ധിജിയെക്കുറിച്ചുള്ള കവിതകൾ ആലപിച്ചു.
 11  മണിക്ക് ഒരു മിനിറ്റ്  മൗനപ്രാർത്ഥന നടത്തി.