Tuesday, 28 June 2016

                   വികസനസമിതി യോഗം 

സ്കൂൾ അപ്ഗ്രഡേഷനുമായി ബന്ധപ്പെട്ട് വികസന സമിതിയുടെ ഒരു യോഗം 13 .7 .2016 നു ചേർന്നു .ഭാവി പരിപാടികളെ കുറിച്ചു ചർച്ച ചെയ്തു .

ചാലിങ്കാൽ ജി .എൽ .പി .സ്‌കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിക്ക് തുടക്കമായി .ശ്രീ മധു ,ശ്രീ രവി എന്നിവർ ദേശാഭിമാനി പത്രം സംഭാവന ചെയ്തു .

                      വായനാവാരം സമാപനം

 വായനവാരത്തിന്റെ സമാപന ദിവസം കുട്ടികളും അദ്ധ്യാപകരും ചേർന്നു പുല്ലൂർ പെരിയ പഞ്ചായത്ത്‌ ലൈബ്രറി സന്ദർശിച്ചു ..ലൈബ്രേറിയനുമായി കുട്ടികൾ സംവദിച്ചു .വിവിധ വിഭാഗങ്ങളിലായി സജ്ജീകരിച്ച പുസ്തകങ്ങൾ കുട്ടികൾ പരിചയപ്പെട്ടു .

Tuesday, 21 June 2016

                       അന്താരാഷ്ട്ര യോഗാ ദിനാചരണം 

ജൂൺ 21 അന്താരാഷ്ട്ര യോഗദിനത്തിൽ ശ്രീമതി .സുഗത ടീച്ചറുടെ നേതൃത്വത്തിൽ കുട്ടി കൾ  യോഗ പരിശീലിച്ചു .യോഗ  ശരീരത്തിനും മനസിനും എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്കു നൽകുന്ന യോഗ പരിശീലനത്തിന്റെ ഉദ്‌ഘാടനവും ടീച്ചർ നിർവഹിച്ചു .



                          വായനാവാരം

ഈ  വർഷത്തെ  വായനവാരത്തിന്റെ ഉദ്‌ഘാടനം  പുല്ലൂർ യു .പി  സ്‌കൂൾ അദ്ധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി ബിന്ദു ടീച്ചർ നിർവഹിച്ചു .ഹെഡ് മിസ്ട്രസ് ശ്രീമതി ഗീത ടീച്ചർ ചടങ്ങിൽ അധ്യക്ഷത  വഹിച്ചു .വിദ്യാരംഗം സാഹിത്യ വേദിയുടെ ഉദ്‌ഘാടനവും അമ്മ വായനയുടെ ഉദ്‌ഘാടനവും ചടങ്ങിൽ നടന്നു .പുസ്തക പ്രദർശനം ,വായനാമത്സരം ,സാഹിത്യ ക്വിസ് ,ഗ്രന്ഥ ശാല സന്ദർശനം ,പുസ്തക പരിചയം ,എഴുത്തുകാരെ പരിചയപ്പെടൽ തുടങ്ങിയ പരിപാടികൾ വായനവാരത്തിൽ നടക്കും .
പുസ്തകങ്ങൾ ഞങ്ങളുടെ കൂട്ടുകാർ 
ആദ്യ ചുവട് 
വിജയിക്കുള്ള അനുമോദനം  എത്ര പുസ്തകത്തിന്റെ പേരറിയാം 
                                സ്കൂൾ പച്ചക്കറി  തോട്ടം
സ്‌കൂളിൽ ഒരുക്കുന്ന വെണ്ട തോട്ടത്തിന്റെ വിത്തു നടൽ കുട്ടികൾക്കു ആവേശമായി .ഓരോരുത്തർക്കും ഒരു വെണ്ട .51 കുട്ടി കളും പരിപാടിയിൽ പങ്കെടുത്തു . 
വിത്തു നടൽ  

Sunday, 19 June 2016

                               തെരഞ്ഞെടുപ്പ്

പോളിംഗ് ഓഫീസർമാർ 

ക്യു വിൽ 

എന്റെ വോട്ട് 

എന്റെ വോട്ട് പെട്ടിയിലായേ 

 ഈ വർഷത്തെ സ്കൂൾ തെരഞ്ഞെടുപ്പ് ജൂൺ 15നു നടന്നു .തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോയ ത്  കുട്ടികൾക്കു വിജ്ഞാനപ്രദമായിരുന്നു .

Tuesday, 7 June 2016

                                  പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന പ്രതിന്ജ്ഞ ,ചിത്ര രചന ,മരം നടൽ ,പരിസര ശു ചീകരണം ,പ്ലാസ്റ്റിക്‌ വിമുക്ത ക്യാമ്പസ്‌ പ്രഘ്യാപനം  എന്നീ വൈവിധ്യ മാർന്ന  പരിപാടികളാണ് ഈ വർഷം നടത്തിയത്
ചിത്രരചന 

എന്റെ  പയർ തോട്ടം 

പ്ലാസ്റ്റിക്‌



Thursday, 2 June 2016

             പ്രവേശനോത്സവം 2016 

ഈ വർഷത്തെ പ്രവേശനോത്സവം വിപുല,മായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളും പരിസരവും അലങ്കരിച്ചു .നവാഗതരെ മുതിർന്ന കുട്ടികൾ തൊപ്പി ബാ ഡ ജ് ,അക്ഷര  പൂക്കൾ എന്നിവ നല്കി സ്വീകരിച്ചു .തുടർന്ന് നടന്ന ചടങ്ങിൽ പി .ടി .എ പ്രസിഡന്റ്‌ അദ്യക്ഷത വഹിച്ചു .അക്ഷര ദീപം കൊളുത്തി വാർഡ്‌ മെമ്പർ ശ്രീമതി ഇന്ദിര ഉദ്ഘാടനം ചെയ്തു .മുൻ ഹെഡ് മാസ്റ്റർ ശ്രീ രവീന്ദ്രൻ  മാസ്റ്റർ ഹെൽത്ത്‌ ഇൻസ്പെക്ടർ ശ്രീ രവീന്ദ്രൻ  ശ്രീമതി ലത ശ്രീമതി രജിത എന്നിവർ ആശംസകൾ അർപ്പിച് സംസാരിച്ചു .കുട്ടികൾക്ക്   ബാഗ്‌  ,കുട യുണിഫോം എന്നിവ അടങ്ങിയ കിറ്റ്‌ വിതരണം ചെയ്തു .നവാഗതരെയും അണിനിരത്തി റാലി നടത്തി .കുട്ടികളെ ക്ലാസ്സുകളിലേക്ക് ആനയിച്ചു .പായസ വിതരണത്തോടെ ചടങ്ങുകൾ അവസാനിച്ചു .തുടർന്ന് നടന്ന മാത്രുസഗ മത്തിൽ അദ്യാപകർ പൊതുവിലുള്ള കാര്യങ്ങൾ വിശ ദീകരിചു.

മുതിർന്ന കുട്ടികൾ നവാഗതരെ സ്വീകരിക്കുന്നു 



ചടങ്ങിൽ 

സമ്മാനം 

Add caption

ആകാംഷയോടെ 

റാലിയിൽ 


ക്ലാസ്സിലേക്ക് 


പായസം കുടിക്കാം