Saturday, 24 December 2016
ഹരിതകേരളം
ഡിസംബർ 8 ആം തീയ്യതി സ്കൂൾ ഹരിതകേരളം പദ്ധതി യുടെ ഉ തുടക്കം കുറിച്ചു .
സ്കൂളിൽ പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ വെള്ളം കൊണ്ടുവരുന്നത് പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കി , കുറച്ചു പേരെങ്കിലും മറ്റു കുപ്പികൾ കൊണ്ട് വരൻ തയ്യാറായി.
സ്കൂൾ കോമ്പൗണ്ട് മാലിന്യ മുക്തമാക്കി.
കിണർജലം ക്ലോറിനേറ്റ് ചെയ്തു.
ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ട പ്രാധാന്യത്തെ ക്കുറിച്ചും ജലദുര്യുപയോഗത്തെ ക്കുറിച്ചും
ശ്രീ .സതീശൻ കൊള്ളിക്കൽ ക്ലാസ്സെടുത്തു.
Monday, 14 November 2016
സ്കൂളിന് അഭിമാന നിമിഷം .
ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന കാസറഗോഡ് ജില്ലാ ശാസ്ത്രമേളയിൽ വുഡ് കാർവിങ് എൽ പി വിഭാഗത്തിൽ മത്സരിച്ച ലക്ഷ്മിപ്രിയ ഒന്നാം സ്ഥാനം നേടി .
ചന്ദനതിരി നിർമാണത്തിൽ പങ്കെടുത്ത അഭിനവ് ശശി ,സാമൂഹ്യ ശാസ്ത്ര മേളയിലെ എൽ പി വിഭാഗം ചാർ ട്ടിൽ അജയ് , സംവൃത എന്നിവർ എ ഗ്രേഡും കരസ്ഥമാക്കി.
Wednesday, 2 November 2016
സ്കൂളിന്റെ സമഗ്ര വികസനം മുന്നിൽകണ്ട് സ്കൂൾ വികസന സെമിനാർ
ഒക്ടോബര് 29 ശനി യാഴ്ച നടന്ന വികസന സെമിനാറി ൽ കൊടകാട് നാരായണൻ മാസ്റ്റർ ,മുൻ പ്രധാന അധ്യാപകർ , തദ്ദേശീയരായ മാറ്റ് സ്കൂളിലെ അധ്യാപകർ ,വിവിധ ക്ലബ് ഭാരവാഹികൾ ,പൂർവ വിദ്യാർഥികൾ,,രക്ഷിതാക്കൾ ,അധ്യാപകർ തുടങ്ങി വിവിധ മേഖലയിൽ പെട്ടവർ പങ്കെടുത്തു.
ചടങ്ങിന് നേതൃത്വം നൽകാനെത്തിയ ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ മാസ്റ്ററെ പൊന്നാട അണിയിച്ചു സ്വീകരിച്ചു.
ബേക്കൽ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ സ്കൂളിന് മികച്ച വിജയം.
ബാര ഗവ; യു പി സ്കൂളിൽ വെച്ച് നടന്ന ബേക്കൽ സബ്ജില്ലാ
സാമൂഹ്യ ശാസ്ത്രമേളയിൽ എൽ പി വിഭാഗം ചാർ ട്ടിൽ അജയ് .സംവൃത എന്നിവർ ഒന്നാം സ്ഥാനം നേടി. സാമൂഹ്യ ശാസ്ത്രമേളയിൽ സ്കൂളിന് മൂന്നാം സ്ഥാനം
പ്രവൃത്തി പരിചയ മേളയിൽ ലക്ഷ്മിപ്രിയ (വുഡ് കാർവിങ്) ഒന്നാം സ്ഥാനവും എഗ്രേഡും അഭിനവ് ശശി (ചന്ദനത്തിരി നിർമാണം )രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി
മറ്റു ഗ്രേഡുകൾ നേടിയവർ
അഭിരാം (കയർ മാറ്റ്) നാലാംസ്‌ഥാനം എ ഗ്രേഡും. ,അനുശ്രീ പി എ ഗ്രേഡ് ,
രാംജിത് (വുഡ് വർക്ക് ) ബി ,ശ്രേയ സന്തോഷ് സി, നീതു സി ,ജിതിൻ സി , അരുൺ സി ,
ഗണിത ശാസ്ത്ര മേളയിൽ പ്രണവ് (ജോമെട്രിക്കൽ ചാർട് )ബി ഗ്രേഡ്
മിഥുൻ സി വി (പ സിൽ ) ബി ഗ്രേഡ്
ശാസ്ത്ര മേള അനഘ പ്രഭാകരൻ ,നന്ദന (ചാ ർ ട്ട് )ബി ഗ്രേഡ്
ജില്ലാ തല ശാസ്ത്രമേളയിലേക്ക്
ഒക്ടോബര് 27.28 തീയ്യതികളിലായി നടന്ന ബേക്കൽ സബ്ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിലെ പ്രവൃ ത്തി പരിചയമേളയിൽ നമ്മുടെ സ്കൂളിലെ കൃഷ്ണ പ്രിയ വുഡ്‌കാർവിങ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ,ചന്ദനത്തിരി നിർമാണത്തിൽ അഭിനവ് ശശി രണ്ടാം സ്‌ഥാനവും നേടി ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.സാമൂഹ്യശാസ്ത്രമേളയിൽ എൽ പി ചാർ ട്ട് വിഭാഗത്തിൽ അജയ് , സംവൃത എന്നിവർ ഒന്നാം സ്ഥാനം നേടി ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.
Tuesday, 4 October 2016
യു റീ ക്ക വിജ്ഞാ നോത്സവം 2016
ഒക്ടോബർ 1 ആം തീയ്യതി നടന്ന പുല്ലൂർ പെരിയ പഞ്ചായത്തു തല വിജ്ഞാനോത്സവത്തിൽ ജി എൽ പി എസ് ചാലിങ്കാലിലെ കുട്ടികൾ മികച്ച നിലവാരം പുലർത്തി . ജി എൽ പി എസ് പെരിയയിൽ വെച്ച് നടന്ന മത്സരത്തിൽ സ്കൂളിൽ നിന്നും പങ്കെടുത്ത 5 കുട്ടികളിൽ 2 പേര് മൂന്നാം സ്ഥാനത്തെത്തി . വിജയികളായ രാംജിത് ഇ ആർ , നന്ദന എന്നിവർക്കു സ്കൂൾ അസംബ്ലി യിൽ വെച്ച പ്രധാനാധ്യാപിക സമ്മാനം കൈമാറുന്നു
Subscribe to:
Posts (Atom)