Tuesday, 30 December 2014

ബോധവത്ക്കരണ  ക്ലാസ്സ്‌
ഫോക്കസ്  2015 ന്റെ  ഭാഗമായി  രക്ഷിതാക്കൾക്കുള്ള  ബോധവത്ക്കരണ ക്ലാസ്സ്‌  29.12 .2014 നടന്നു.പി .ടി എ  പ്രസിഡന്റിന്റെ  അദ്ധ്യ ക്ഷ തയിൽ  ബഹുമാനപ്പെട്ട  പഞ്ചായത്ത്‌  പ്രസിഡന്റ്‌ ക്ലാസ്സ്‌ ഉദ്ഘാടനം  ചെയ്തു .ശ്രീ ഹംസ പാലക്കി  ക്ലാസ്സെടുത്തു .


Thursday, 25 December 2014

wish    you  a  happy new year
hm glps chalingal

Friday, 19 December 2014

                   ക്രിസ്തുമസ്  ആഘോഷം
ഈ  വർഷത്തെ  ക്രിസ്തുമസ്  ദിനാഘോഷം 19.12.2014 നു  വെള്ളിയാഴ്ച  ഉച്ചയ്ക്ക് ശേഷം  വിപുലമായ പരിപാടികളോടെ  നടന്നു .പുൽക്കൂട്‌  നിർമാണം ,അപ്പൂപ്പൻ .കേക്ക് വിതരണം, കാർഡ്‌ നിർമാണംഎന്നിവ  കുട്ടികളിൽ ആവേശം  ഉണർത്തി .





















Saturday, 13 December 2014

         മികച്ച  ക്ലാസ്സ്‌  റൂം  പ്രവർത്തനങ്ങൾ


 ഒന്നാം  ക്ലാസ്സിലെ കുട്ടികൾ 
പഠനപ്രവര്തനതിന്റെ  ഭാഗമായി  പലഹാരങ്ങൾ പങ്കുവെച്ചപ്പോൾ.... 



 നാലാം ക്ലാസ്സിലെ കുട്ടികൾ കുളം സന്ദർ ശി ച്ചപ്പോൾ

......

Wednesday, 10 December 2014

                                സബ്  ജില്ലാ  കലാ മേള                 

പുല്ലൂർ  സ്കൂളിൽ  വെച്  നടന്ന  ബേക ൽ  സബ്  ജില്ലാ കലാ മേളയിൽ കടം കഥാ മത്സരത്തിൽ  രാമ്ജിത്  .ഇ .ആർ  മൂന്നാം  സ്ഥാനവും  സംഘ നൃത്ത ത്തിൽ  അനഘ  ആൻഡ്‌  പാർട്ടി  എ  ഗ്രേ ഡും  ജല ച്ചാ യത്തിൽ  ദാനിത്  ബി ഗ്രേ ഡും  പദ്യം  ചൊല്ലലിൽ  ശ്വേത  ബി  ഗ്രേ ഡും  ദേശ ഭക്തി  ഗാനത്തിൽ ഹരീഷ്  ആൻഡ്‌  പാർട്ടി  ബി  ഗ്രേ ഡും  നേടി .
.

                                     ഫോക്കസ് -2015                

ഫോക്കസ് -2015  ന്റെ  വികസന  സെമിനാറിനെ  തുടർന്ന്  രൂപീകരിച്ച എസ് .എസ് .ജി  അംഗ ങ്ങ ളുടെയും  പി .ടി .എ ,മദർ  പി .ടി .എ അംഗ ങ്ങളുടെയും  യോഗം  9 .12 .2014 നു 3 മണിക്ക് ചേർന്നു

.ഭാവി  പരിപാടികളെ കുറിച്  വിശ ദ മായ  ചർച്ചകൾ  നടന്നു .യോഗത്തിൽ  പഞ്ചായത്ത്‌  പ്രസിഡന്റ്‌ ശ്രീ  അരവിന്ദാക്ഷൻ  ,ബി .ആർ .സി  ട്രെയിനെർ  ശ്രീമതി  ബെട്സി എന്നിവരും  സന്നിഹിതരായി .  26 ,27  തിയതികളിൽ  സ്കൂൾ  ഗ്രൌണ്ട്  നവീകരണത്തിന്റെ  ശ്രമ ദാ നവും  29 ന്  രക്ഷിതാക്കൾക്കും  കുട്ടികൾക്കുമുള്ള  ബോധ വത് ക്കരണ  ക്ലാസും  നടത്താൻ  യോഗത്തിൽ  ധാരണയായി . 

Thursday, 4 December 2014

                                             സാക്ഷരം   പ്ര ഖ യാപനം
51  ദിവസത്തെ  തീവ്ര പരിശ്രമത്തിന്റെ  അവസാനം  സാക്ഷരം  പരിപാടിയിൽ  ഉൾപ്പെട്ട  കുട്ടികളെ  എഴുത്തിന്റെയും  വായനയുടേയും  ലോകത്തേക്ക്  കൈപിടിച്ചുയർത്തി .ബഹുമാനപ്പെട്ട  പഞ്ചായത്ത്‌  പ്രസിഡന്റ്‌  കുട്ടികളെ  സാക്ഷര രായി  പ്ര ഘ്യാ പിച്ചു .എല്ലാ  കുട്ടികളും  ചെറിയ  കഥാ ഭാഗം  വായിച്ച്  അവതരിപ്പിച്ചു .കുട്ടികൾ  തയ്യാറാക്കിയ  മൊഴി  പതിപ്പിൻറെ  പ്രകാ ശ ന വും   കുട്ടികൾക്കുള്ള  സമ്മാന ക്കിറ്റിന്റെ  വിതരണവും  ചടങ്ങിൽ  നടന്നു.അമ്മമാരും  പി .ടി .എ  അംഗങ്ങളും  പങ്കെടുത്തു .

Monday, 1 December 2014

                  സാക്ഷരം  സർഗാത്മക  രചന ക്യാമ്പ്‌ 

സാക്ഷരം  പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള  കുട്ടികൾകുള്ള  സർഗാത്മക  രചന ക്യാമ്പ്‌ 28 .11 .2014 നു നടന്നു.കുഞ്ഞു കഥകളും,  പാട്ടുകളും ,കുറിപ്പുകളും ,മനോഹരമായ ചിത്രങ്ങളും ക്യാമ്പിൽ പിറവിയെടുത്തു .കുട്ടികൾക്ക്  സന്തോഷകരവും  ആത്മവിശ്വാസം  പകരുന്നതുമായിരുന്നു ക്യാമ്പ്‌ .